കോട്ടയം : ഭിന്നശേഷി ക്ഷേമ സംഘടനയായ സക്ഷമ മെയ് 2 ന് ഭക്തസൂർദാസ് ജയന്തി ദിനത്തിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലാമേള *സൂർസാഗർ 2025* ൻ്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു.
സക്ഷമ സംസ്ഥാന പ്രസിഡണ്ട് ഡോ. ബാലചന്ദ്രൻ മന്നത്തിൻ്റെ അദ്ധ്യക്ഷതയിൽ കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ചേർന്ന സ്വാഗത സംഘ രൂപികരണ യോഗം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പുതുപ്പള്ളി എം എൽ എ ചാണ്ടി ഉമ്മൻ ആശംസ പ്രസംഗം നടത്തി. സക്ഷമ സംസ്ഥാന ജോ. സെക്രട്ടറി എൻ ശ്രീജിത്ത് ,ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ്, മഹേഷ് മുട്ടമ്പലം തുടങ്ങിയവർ സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്വാഗത സംഘം രക്ഷാധികാരിമാരായി റിട്ട. ജസ്റ്റിസ് കെ റ്റി തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, പി സി ജോർജ് (മുൻ ചീഫ് വിപ്പ്), ബ്രഹമശ്രീ സൂര്യൻ സുബ്രഹമണ്യൻ ഭട്ടതിരി (സൂര്യകാലടി മന),പുതുപള്ളി എം എൽ എ ചാണ്ടി ഉമ്മൻ ചെയർമാൻ: ഡോ. വിനോദ് വിശ്വനാഥൻ (ഭാരത് ഹോസ്പിറ്റൽ)
വൈസ് ചെയർമാൻ: സി എൻ രാജഗോപാൽ, അനിൽ രാധാകൃഷ്ണൻ
ജനറൽ കൺവീനർ പി ജി ഗോപാലകൃഷ്ണൻ ( തപസ്യ സംസ്ഥാന സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
*മെയ് 2 ന് കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെടുന്ന *സൂർ സാഗർ 2025* കലാമേളയിൽ പങ്കെടുക്കുന്ന മുഴുവൻ മത്സരാർത്ഥികൾക്കും പാരിതോഷികവും വിജയികൾക്ക് ക്യാഷ് പ്രൈസും നൽകും. ചിത്രരചന, ലളിത ഗാനം, മിമിക്രി, പ്രസംഗം, ഗ്രൂപ്പ് ഡാൻസ് ഇനങ്ങളിൽ സബ് ജൂനിയർ, ജൂനിയർ , സീനിയർ വിഭാഗങ്ങളിലായി ജില്ലയിലെ ഭിന്നശേഷി കലാകാരൻമാർ മാറ്റുരയ്ക്കുന്ന *സൂർ സാഗർ 2025* ൽ പങ്കെടുക്കുന്നതിന് ഏപ്രിൽ 20 നുള്ളിൽ രജിസ്റ്റർ ചെയ്യണം . ( ഫോൺ 9633133244).