പാമ്പാടിയിൽ ഗാർഹിക പീഡനക്കേസിൽ പ്രതിക്ക് 1 വർഷം തടവും പിഴയും

പാമ്പാടി : ഗാർഹിക പീഡനക്കേസിൽ പ്രതിക്ക് 1 വർഷം തടവും പിഴയും. പാമ്പാടി നെടുംകുഴി മാധവശ്ശേരിൽ വീട്ടിൽ സാജു തോമസിനെ ആണ് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി- 1ഒരു വർഷം തടവും 3000.രൂപയും ശിക്ഷ വിധിച്ചത്.30.08.21 ലാണ് കേസിനു ആസ്പദമായ സംഭവം.പ്രതിയുടെ വഴിവിട്ട ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കസേര കൊണ്ട് എറിഞ്ഞു പരിക്കേല്പിക്കുകയായിരുന്നു. പാമ്പാടി പോലീസ് ഗാർഹിക പീഡന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിക്ക് ഫൈനൽ റിപ്പോർട്ട്‌ സമർപ്പിച്ചു.പാമ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ.പ്രശാന്ത് കുമാർ കെ. ആർ. ആയിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ.

Advertisements

Hot Topics

Related Articles