മംഗളം കോളേജിൽ അന്താരാഷ്ട്ര കോൺഫറൻസ്

ഏറ്റുമാനൂർ :
മംഗളം എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ “വസ്തുക്കൾ , ഊർജ്ജം, പരിസ്ഥിതി എന്നിവയിലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ” എന്ന വിഷയത്തിൽ അന്താരാഷ്ട്ര കോൺഫറൻസ് നടക്കുന്നു.

Advertisements

നാലും അഞ്ചും തീയതികളിലായി നടകുന്ന കോൺഫറൻസ് എറണാകുളം റേഞ്ച് പോലീസ് ഡെപ്യൂട്ടി ജനറൽ ഡോ.സതീഷ് ബിനോ ഐ.പി.എസ് ഉത്ഘാടനം ചെയ്തു. സുസ്ഥിര വികസനത്തിലൂടെയുള്ള വികസന പ്രവർത്തങ്ങളുടെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം വിവരിച്ചു. എൽ. ബി.എസ് ജോയിന്റ് ഡയറക്ടർ ഡോ.ജയമോഹൻ.ജെ ചടങ്ങിൽ പ്രഭാഷണം നടത്തി.സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ ഉള്ളവർ കാലാവസ്ഥ വ്യെത്യാനം മുന്നിൽ കണ്ട് കൊണ്ടുള്ള ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് നടത്തണം എന്ന് അദ്ദേഹം ജയമോഹൻ പറഞ്ഞു. ഇൻസ്റ്റിട്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ സീനിയർ പ്രൊഫസർ ഡോ.സാമൻ തിലകസിരി “കാലാവസ്ഥ വ്യെതിയാനവും സുസ്ഥിരവികസനവും” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചടങ്ങിൽ മംഗളം കോളേജ് ചെയർമാൻ ഡോ.ബിജു വര്ഗീസ് അധ്യക്ഷ്യത വഹിച്ചു.മംഗളം കോളേജ് ചെയർപേഴ്സൺ ഡോ.തോഷ്മ ബിജു വര്ഗീസ്, പ്രിൻസിപ്പൽ ഡോ.വിനോദ് പി വിജയൻ, സിവിൽ ഡിപ്പാർട്മെന്റ് മേധാവി ഡോ. ഡി. രമേഷ് കുമാർ, ഡോ.അരുൺ കുമാർ എന്നിവർ സംസാരിച്ചു.ഇന്ത്യയ്ക്ക് അകത്തും പുറത്ത് നിന്നുമായി നൂറ്റിഅന്പത്തിലധികം ജേർനലുകളാണ് സ്കോപസ് ഇനത്തിൽ പബ്ലിഷ് ചെയുന്നത്.

Hot Topics

Related Articles