തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡായി രണ്ടാം വാർഡ് തെരഞ്ഞെടുക്കപ്പെട്ടു : പുരസ്കാരം പഞ്ചായത്ത് പ്രസിഡൻ്റ് രമേഷ് പി. ദാസിൽ നിന്ന് രണ്ടാംവാർഡ് മെമ്പർ എം.എസ്.ധന്യ ഏറ്റുവാങ്ങി

തലയാഴം:മാലിന്യമുക്ത നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനത്തിൽ തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച വാർഡിനുള്ള പുരസ്കാരം രണ്ടാം വാർഡ് നേടി.

Advertisements

തലയാഴം ഗ്രാമപഞ്ചായത്തിലെ 30 ഹരിതകർമ്മ സേന അംഗങ്ങളിലെ ഏറ്റവും മികച്ച ഹരിത കർമ്മ സേന അംഗത്തിനുള്ള പുരസ്കാരം രണ്ടാം വാർഡിലെ ശ്രീലേഖ അജിമന്ദിരത്ത് സമ്മാനിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയാഴം പഞ്ചായത്തിലെ ഏറ്റവും മികച്ച സംരംഭത്തിനുള്ള പുരസ്കാരം രണ്ടാം വാർഡിലെ ഉദയമ്മ കാർത്തികേയൻ കരസ്ഥമാക്കി.

വാർഡ് തലത്തിൽ മികച്ച കുടുംബശ്രീയായി മാതൃക കുടുംബശ്രീ യേയും മികച്ച സ്വകാര്യ വ്യാപാരസ്ഥാപനമായി സലിചെറിയാൻതറ ,മികച്ച ഹരിത മിത്രം വീടായി കൈലാസത്തിൽ നാരായണൻ നായർ എന്നിവരെയും തെരഞ്ഞെടുത്തു.

Hot Topics

Related Articles