മരങ്ങാട്ടുപള്ളിയിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തി : മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു

മരങ്ങാട്ടുപിള്ളി : യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മരങ്ങാട്ടുപള്ളി പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ രാപ്പകൽ സമരം
അഡ്വ. മോൻസ് ജോസഫ് എം എൽ എ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോർജ് പയസ് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. ജോയ് ഇടത്തിനാൽ, ആൻസമ്മ സാബു, ഷിജു പാറയിടുക്കിൽ, കെ വി മാത്യു, സാബു തെങ്ങുംപള്ളി, സണ്ണി വടക്കേടം, അഗസ്റ്റിൻ കൈമളേട്ട്, മാത്തുകുട്ടി പുളിക്കിയിൽ, ജയിൻ ജി തുണ്ടത്തിൽ, ആഷിൻ അനിൽ മേലേടം, ഉല്ലാസ് വി കെ, ഔസേപ്പച്ചൻ വട്ടത്തോട്ടം, ബെന്നി ആളോത്ത് എന്നിവർ പ്രസംഗിച്ചു.

Advertisements

സർക്കാർ സേവനങ്ങളുടെ ഫീസുകളും നികുതിയും കുത്തനെ ഉയർത്തിയിട്ടും
ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് വെട്ടിക്കുറച്ച് വികസനങ്ങൾ അട്ടിമറിക്കുന്ന കേരളസർക്കാരിന്റെയും, ലഭ്യമായ ഫണ്ടുപോലും പാഴാക്കി കളയുന്ന മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെയും ജനവിരുദ്ധ നയങ്ങൾക്കെതിരെയും ആശ പ്രവർത്തകരുടെ സമരത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ചുമാണ് രാപ്പകൽ സമരം നടത്തിയത്.

Hot Topics

Related Articles