ലഹരി വിപത്തിന് എതിരെ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് : ലഹരി വിരുദ്ധ പ്രവർത്തനം നടത്തും

കോട്ടയം : ലഹരി വിപത്തിനെതിരെ കൂട്ടായ പ്രവർത്തനം നടത്തുവാൻ നാഷണലിസ്റ്റ് ലേബർ കോൺഗ്രസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിൽ സംസ്ഥാന സർക്കാരിന്റെ പ്രോജക്ട് ആയ യോദ്ധ പദ്ധതിയോട് സഹകരിച്ച് സെമിനാറുകൾ നടത്തുവാനും തീരുമാനിച്ചു. എൻ എൽ സി ജില്ലാ പ്രസിഡണ്ട് റഷീദ് കോട്ടപ്പള്ളിയുടെ അധ്യക്ഷതയിൽ കോട്ടയത്ത്‌ ചേർന്ന യോഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എ സാലു ഉദ്ഘാടനം ചെയ്തു എൻസിപി ജില്ലാ ജനറൽ സെക്രട്ടറി ബാബു കപ്പക്കാലാ, എൻ എൽ സി നേതാക്കളായ വി കെ രഘുവരൻ, സാദത്ത് കളരിക്കൽ,കുഞ്ഞുമോൻ വെള്ളഞ്ചി എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles