നവീകരിച്ച പരിഷത്ത് ഹാൾ ഉദ്ഘാടനം ചെയ്തു

കോട്ടയം:
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലയിലെ പരിഷത്ത് ഭവൻ്റെ നവീകരിച്ച ഹാൾ പരിഷത്ത് സംസ്ഥാന പ്രസിഡൻ്റ് ടി കെ മീരാഭായി ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് നടന്ന പരിഷത് സുഹൃത് സംഗമം
ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു.
എ ഐ പി എസ് ഒ അഖിലേന്ത്യാ ഭാരവാഹികളായ അഡ്വ. കെ. അനിൽകുമാർ അഡ്വ. വി.ബി.ബിനു മുൻസിപ്പൽ കൗൺസിലർ ജയമോൾ ജോസഫ്, പരിഷത്ത് നിർവാഹക സമിതി അംഗങ്ങളായ ജോജി കൂട്ടുമ്മേൽ ,
ആർ. സനൽകുമാർ, ജിസ് ജോസഫ് ,എം മനോഹരൻ , തുടങ്ങിയവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ കെ സുരേഷ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറി വിജു കെ നായർ നന്ദിയും പറഞ്ഞു .

Advertisements

Hot Topics

Related Articles