ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നവർക്ക്‌ സിപിഎം ചെമ്പ് ലോക്കൽ കമ്മിറ്റി സ്വീകരണം നൽകി

തലയോലപ്പറമ്പ്:
ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഎമ്മില്‍ ചേർന്നവർക്ക് സിപി എം ചെമ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ബിജെപി പ്രവർത്തകരും കൂമ്പേൽ നിവാസികളുമായ കെ. പി.മഹേഷ് , കെ.എ.അജീഷ്, അരുൺകുമാർ, ദാസ്, സതീഷ്ലാൽ, മനുമോഹനൻ, മഹേശ്വരി,ഷീജ സതീഷ്,ആതിര അരുൺ,നീതു മഹേഷ്,വിനീത അജീഷ്,സിപിഐ പ്രവർത്തകനായ വിജയൻ എന്നിവരാണ് കുടുംബസമേതം സിപിഎമ്മിന്റെ ഭാഗമായത്, സിപി എം ജില്ലാ കമ്മിറ്റി അംഗം കെ. ശെൽവരാജ്, തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി.എം. കുസുമൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എൻ.സിബി,കെ. കെ.രമേശൻ എന്നിവർ ചേർന്നാണ് പ്രവർത്തകരെ സ്വീകരിച്ചത്. യോഗത്തിൽ ചെമ്പ് ലോക്കൽ സെക്രട്ടറി
പി.വി.അശോകൻ, ബ്രാഞ്ച് സെക്രട്ടറിമാരായ രാജേഷ്, സുധീർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles