കോട്ടയം : നാലു ദിവസമായി നടന്നുവരുന്ന കോട്ടയം ജില്ലാ സായുധ പോലീസ് ക്യാമ്പിന്റെ 68-)o വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് എ. ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ നാലു ദിവസമായി നടന്നു വന്ന ക്യാമ്പ് ഡേ ആഘോഷങ്ങൾക്കാണ് ഔദ്യോഗിക പരിസമാപ്തി ആയത്.
വിവിധ കലാ കായിക മത്സരവിജയികൾക്കുള്ള സമ്മാന ദാനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. സായുധ ക്യാമ്പ് അസിസ്റ്റന്റ് കമാണ്ട ന്റ് ചന്ദ്രശേഖരൻ എം. സി. അധ്യക്ഷനായ ചടങ്ങിൽ കോട്ടയം ഡി.വൈ. എസ്. പി. അനീഷ് കെ. ജി., കോട്ടയം ഈസ്റ്റ് എസ് എച്ച് ഒ ഇൻസ്പെക്ടർ യു. ശ്രീജിത്ത്, പോലീസ് ഓഫീസഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എം. എസ്. തിരുമേനി, പോലീസ് അസോസിയേഷൻ പ്രസിഡന്റ് ബിനു ഭാസ്കർ, സെക്രട്ടറി രഞ്ജിത് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Advertisements