അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കുക: റോയ് അറയ്ക്കൽ

തിരുവനന്തപുരം: അന്യായമായി വർധിപ്പിച്ച പാചക വാതക വില പിൻവലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ഇന്ധന വില വർധന അടിച്ചേൽപ്പിച്ച കേന്ദ്രസർക്കാർ നടപടി അവർ നടപ്പാക്കി വരുന്ന ജനവിരുദ്ധതയുടെ തുടർച്ചയാണ്.

Advertisements

ഗാർഹിക പാചകവാതക സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. സബ്സിഡി അക്കൗണ്ടിൽ തരാമെന്നു പറഞ്ഞ് കബളിപ്പിച്ചതും ബിജെപി സർക്കാരാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിൻ്റെ വില ഗണ്യമായി കുറഞ്ഞപ്പോൾ അതിൻ്റെ ആനുകുല്യം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ എക്സൈസ് തീരുവയും വർധിപ്പിച്ചിരിക്കുകയാണ്. ഒരു വശത്ത് വംശീയ ഭീകരനിയമങ്ങൾ ചുട്ടെടുത്തും മറുവശത്ത് സാമ്പത്തിക ഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചും ഭരണകൂട ഭീകരത തുടരുകയാണ് കേന്ദ്ര ബി ജെ പി സർക്കാർ. ഓഹരി വിപണിയിലെ വലിയ ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ കുറവും പണപ്പെരുപ്പവുമെല്ലാം രാജ്യത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ല് തകർക്കും. ഈ പ്രതിസന്ധി പരിഹരിക്കാൻ ക്രിയാത്മക നടപടി സ്വീകരിക്കാൻ തയ്യാറാവാത്ത സർക്കാരാണ് സാധാരണൻ്റെ ജീവിതം ദുസ്സഹമാക്കി ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ജനവിരുദ്ധ കേന്ദ്ര ദുർഭരണത്തിനെതിരേ പൗരസമൂഹം തെരുവിലിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുകയായെന്നും അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles