പഞ്ചകർമ്മ ചികിത്സകൾക്ക് വിപുലമായ സംവിധാനങ്ങളുമായി മാർ സ്ലീവാ മെഡിസിറ്റി

‌‌‌‌‌‌
പാലാ : മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുർവേദ ചികിത്സ വിഭാ​​ഗത്തിൽ പഞ്ചകർമ്മ ചികിത്സയ്ക്ക് വിപുലമായ സംവിധാനങ്ങൾ ക്രമീകരിച്ചു. കൺസൾട്ടന്റ് ഡോ.പൂജ.ടി.അമലിന്റെ നേതൃത്വത്തിൽ ഡോ.അനീഷ് കുര്യാസ്, ഡോ.അനു ഇട്ടി, ഡോ.മേഘ.എസ് എന്നിവരുടെ സേവനം ലഭ്യമാണ്. ആയുർവേദ രം​ഗത്തെ പരിചയസമ്പന്നരായ സർട്ടിഫൈഡ് തെറാപ്പിസ്റ്റുകളും കൂടി ഉൾപ്പെടുന്നതാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ആയുർവേദ വിഭാ​ഗം. വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ആയുർവേദ ചികിത്സയ്ക്കായി രോ​ഗികൾ എത്തിച്ചേരുന്നുണ്ട്. സൗജന്യ കൺസൾട്ടേഷൻ തുകയിൽ ആയുഷ് വിഭാ​ഗത്തിൽ ചികിത്സ തേടാൻ അവസരം ക്രമീകരിച്ചിട്ടുണ്ടെന്നു ആശുപത്രി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, ആയുഷ് വിഭാ​ഗം ഡയറക്ടർ റവ.ഫാ.മാത്യു ചേന്നാട്ട് എന്നിവർ അറിയിച്ചു.

Advertisements

ഉന്നത നിലവാരമുള്ള ഉപകരണങ്ങളോട് കൂടിയ പഞ്ചകർമ്മ തീയറ്ററുകൾ, മികച്ച ഔഷധങ്ങൾ എന്നിവ ഉൾപ്പെടെ സമ്പൂർണ ആയുർവേദ ചികിത്സ ആശുപത്രിയിൽ ലഭ്യമാണ്. മികച്ച സൗകര്യങ്ങളുള്ള മുറികളും, ഉചിതമായ മരുന്നുകളോട് കൂടിയ ആയുർവേദ അടുക്കളയും ആയുർവേദ വിഭാ​ഗത്തിനായി ക്രമീകരിച്ചിട്ടുണ്ട്. നാഡി, അസ്ഥി, പേശികൾ,സന്ധി എന്നിവയുടെ ചികിത്സ, ​ഗൈനക്കോളജിക്കൽ, പീഡിയാട്രിക്സ്, പ്രസവാനന്തര പരിചരണം, അലർജി, ജീവിതശൈലി രോ​ഗങ്ങൾ, മുടി, ചർമ്മ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ എല്ലാ ആരോ​ഗ്യ പ്രശ്നങ്ങൾക്കും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും ചികിത്സകൾ ലഭ്യമാണ്. കർക്കടകമാസ ചികിത്സകൾ, സമ​ഗ്ര ആരോ​ഗ്യപരിചരണത്തിനുള്ള ചികിത്സ എന്നിവയ്ക്കും സൗകര്യമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആധുനിക ചികിത്സകൾക്കു പുറമെ മാർ സ്ലീവാ മെഡിസിറ്റിയിൽ ആയുഷ് വകുപ്പിനു കീഴിൽ ആയുർവേദം, നാച്ചുറോപ്പതി, ഹോമിയോപ്പതി, സിദ്ധ എന്നീ വിഭാ​ഗങ്ങളും പ്രവർത്തിച്ചു വരുന്നു. ആശുപത്രിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാ​ഗമായി ആയുഷ് വകുപ്പിന് കീഴിലുള്ള എല്ലാ വിഭാ​ഗങ്ങളിലും ഡോക്ടർമാരെ കാണുന്നതിനായി കൺസൾട്ടേഷൻ തുക സൗജന്യമാക്കിയിട്ടുണ്ട്.

Hot Topics

Related Articles