കോട്ടയം: കോട്ടയം സ്വദേശിയിൽ നിന്നും 27 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഗോകുലം ചിട്ടി ഫണ്ട്‌സ് കാക്കനാട് ശാഖയുടെ മാനേജർ അറസ്റ്റിൽ. കാക്കനാട് ഗോകുലം ചിട്ടിഫണ്ട് മാനേജർ കൊച്ചി കലൂർ ഷേണായി റോഡിൽ സിറ്റി നെസ്റ്റ് ഫ്‌ളാറ്റിൽ താമസിക്കുന്ന സി.പി അശോകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു വർഷം മുൻപ് കോട്ടയം സ്വദേശിയായ വിജയകുമാറിൽ നിന്നും അശോകൻ 27 ലക്ഷം രൂപ വാങ്ങിയിരുന്നു. ഈ തുക പല തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകിയില്ല. ഇതേ തുടർന്ന് അശോകന് എതിരെ വിജയകുമാർ കോടതിയിൽ ചെക്ക് കേസ് ഫയൽ ചെയ്യുകയായിരുന്നു. ഇതേ തുടർന്നു കോടതി നിർദേശ പ്രകാരമാണ് ഇന്ന് അശോകനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Advertisements