കുടുംബശ്രീ ജില്ലാ മിഷൻ വിഷു വിപണന മേള ഉദ്ഘാടനം നടത്തി

കോട്ടയം: കോട്ടയം ജില്ലാ മിഷൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വിഷു വിപണനമേള ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ഷിനോ പി എസ് ആദ്യ വിപണനം നടത്തി. ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷൻ മെമ്പർ ജെസ്സി സാജൻ, ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, ജില്ലാ പ്രോഗ്രാം മാനേജർമാരായ ജോബി ജോൺ, അനൂപ് ചന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Advertisements

കുടുംബശ്രീ സൂക്ഷ്മ സംരംഭങ്ങളിൽ നിന്നും സംഘകൃഷി ഗ്രൂപ്പുകളിൽ നിന്നുമുള്ള വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങളാണ് വിഷു വിപണനമേളയെ സമ്പന്നമാക്കുന്നത്. ഏപ്രിൽ 9 തുടങ്ങുന്ന ജില്ലാ തല മേള 11 ന് സമാപിക്കും. രാവിലെ 10 മണി മുതൽ 5 മണി വരെയാണ് മേളയുടെ പ്രവർത്തന സമയം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമീപം സിഡിഎസ്സ് കളിൽ നിന്നുള്ള 50 യോളം കൃഷി ഗ്രൂപ്പുകളുടെ വിഷരഹിത തണ്ണിമത്തൻ, കണി വെള്ളരി, ചീര, പയർ ഉൾപ്പെടെ നിരവധി കർഷക ഉൽപ്പന്നങ്ങളും, 12 കുടുംബശ്രീ യൂണിറ്റ്കളുടെ 50 ഓളം ഉത്പന്നങ്ങൾ മേളയിൽ ലഭ്യമാണ്.

Hot Topics

Related Articles