ഏറ്റുമാനൂർ: നിർമ്മിത ബുദ്ധി സാധ്യതകളെ സമൂഹത്തിനു ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കണം എന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം കമ്പ്യൂട്ടഷണൽ ഇന്റലിജിൻസ് ആൻഡ് ഡിജിറ്റൽ ടെക്നോളജി ഉദ്ഘാടനം ചെയ്തുകൊണ്ട് അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറായ ഡോ. കെ. ശിവപ്രസാദ് പറഞ്ഞു.
അദ്ദേഹം ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ പുതിയ വെല്ലുവിളികൾ, ഗവേഷണ മേഖലയുടെ വളർച്ച, ഇൻഡസ്ട്രി-അക്കാദമിക് കൂട്ടായ്മ,സ്റ്റാർട്ടപ്പ്
എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമാക്കി.വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗവേഷകരെയും ശാസ്ത്രജ്ഞരെയും, വ്യവസായ രംഗത്തെ വിദഗ്ധരെയും ഒരേ വേദിയിൽ കൊണ്ടുവന്ന ഈ സമ്മേളനം, ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും കംപ്യൂട്ടേഷണൽ ഇന്റലിജൻസിന്റെയും ആധുനിക രംഗങ്ങളിൽ നടക്കുന്ന ഗവേഷണങ്ങൾക്കും ആശയവിനിമയങ്ങൾക്കും മികച്ച അവസരമായതിനൊപ്പം തന്നെ ഗവേഷണമേഖലയിൽ പുതിയ ദിശകൾ തേടാനും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആഗോള സംവാദത്തിൽ പങ്കുചേരാനും, ഈ സമ്മേളനം അവസരമൊരുക്കി. വിവിധ സെക്ഷനുകളായി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും, ന്യൂജനറേഷൻ ടെക്നോളജികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ്, സൈബർസിക്യുരിറ്റി, ഡാറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സംസാരിക്കുകയും ചെയ്തു.മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. വിനോദ് പി വിജയൻ സ്വാഗതം അർപ്പിച്ചു. മംഗളം എഡ്യൂക്കേഷണൽ സൊസൈറ്റി പ്രസിഡന്റ ഡോ. ജേക്കബ് തോമസ് സമ്മേളനത്തിനു അദ്ധ്യക്ഷത വഹിച്ചു. മംഗളം എഡ്യൂക്കേഷനൽ സൊസൈറ്റി ചെയർമാൻ ഡോ. ബിജു വർഗീസ് ചടങ്ങിൽ ആശംസകൾ അറിയിക്കുകയും, വിദ്യാഭ്യാസ രംഗത്തെ പുതിയ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമേരിക്കയിലെ ഫ്യൂസ്‌മഷീൻസിൽ പ്രവർത്തിക്കുന്ന ഡോ. മഞ്ജുല ദേവാനന്ദയും, യൂണിവേഴ്സിറ്റി ഓഫ് ബർമിംഗ്ഹാംമിൽ എൻജിനീയറിംഗ് വിഭാഗം റീഡറായ ഡോ. സക്‌ദിറത് കെയ്വുന്റ്രൂണും ആശംസ അർപ്പിച്ചു സംസാരിക്കുകയും,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റിസർച്ച് ഇന്നോവേഷൻ തുടങ്ങിയ മേഖലകളിലെ അവരുടെ ആഗോള അനുഭവങ്ങളും ഗവേഷണ കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയും ചെയ്തു.സമ്മേളനത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കോൺഫറൻസ് പ്രൊസീഡിങ്ങ്സും സിഎസ്ഇ വകുപ്പിന്റെ വാർത്താപത്രികയായ “ഇൻബോക്സ്” ഉം ഡോ. ശിവപ്രസാദ് പ്രകാശനം ചെയ്തു. പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയ അക്കാദമിക് ടീമിനും വിദ്യാർത്ഥികൾക്കും കൃതജ്ഞതയും അഭിനന്ദനവും അറിയിച്ചു.
വിക്സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ വിദ്യാർത്ഥിനി എസ്.ജി.ടി ജിഷ ജിജിയെ ചടങ്ങിൽ ആദരിച്ചു.മംഗളം ടിബിഐ യിൽ പോളിടെക്‌നിക് കോളേജിലെ പോളിമർ വിഭാഗം വികസ്സിപ്പിച്ചെടുത്ത ഉത്പന്നം ഡെന്റൽ ഡാം, വൈസ് ചാൻസലർ ഡോ.ശിവപ്രസാദ് Launch ചെയ്തു. അന്താരാഷ്ട്ര തലത്തിൽ വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സഹകരണ വാതിലുകൾ തുറക്കുന്ന ഈ സമ്മേളനം, നൂതന സാങ്കേതിക രംഗത്തു മികച്ച അറിവുകൾ പങ്കുവെയ്ക്കുന്ന വേദിയായി മാറി. ചടങ്ങിൽ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ മേധാവി ഡോ. സിമി മേരി കുര്യൻ നന്ദി പ്രകാശിപ്പിച്ചു.