ചങ്ങനാശേരി : കോട്ടയം ചങ്ങനാശേരിയിൽ വീട്ടിലെ വാട്ടർ ടാങ്കിൽ ഒളിപ്പിച്ച് ഹാൻസ് കച്ചവടം നടത്തിയ യുവാവിനെ 330 പാക്കറ്റ് ഹാൻസുമായി ഡൻസാഫ് സംഘം പിടികൂടി. ചങ്ങനാശ്ശേരി പറാൽ എസ്എൻഡിപി ഭാഗത്ത് അറക്കൽ താഴ്ചയിൽ വിഷ്ണുവിന്റെ (27) യാണ് ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിൻ്റെ ലഹരി വിരുദ്ധ സംഘം പിടികൂടിയത്. ചങ്ങനാശ്ശേരി പറാൽ എസ്എൻഡിപി ഭാഗത്തെ ഇയാളുടെ വീട്ടിനുള്ളിലെ വാട്ടർ ടാങ്കിനുള്ളിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ ശേഖരം പിടികൂടിയത്.
ഇയാൾക്ക് എതിരെ ചങ്ങനാശ്ശേരി പോലീസ് കേസെടുത്തു.
രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡിവൈഎസ്പി എ കെ വിശ്വനാഥന്റെ നിർദ്ദേശപ്രകാരം ചങ്ങനാശ്ശേരി എസ് എച്ച് ഒ വിനോദ് കുമാറിന്റെനേതൃത്വത്തിലുള്ള പോലീസ് സംഘവും, കോട്ടയം ജില്ലാപോലീസ് മേധാവിയുടെ ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ വാട്ടർ ടാങ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ച പുകയില ഉത്പന്നങ്ങൾകണ്ടെത്തിയത്. പ്രതിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു.