കോട്ടയം : കാഞ്ഞിരപ്പള്ളിയിൽ ഫാസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയിൽ വിശദീകരണവുമായി പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും. കാഞ്ഞിരപ്പള്ളി 26 മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടിച്ചു എന്നതും , ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷ ബാധ ഏറ്റു എന്നതും വ്യാജ പ്രചാരണമാണ് എന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പറയുന്നു. ഇവിടെ നിന്നും ഏപ്രിൽ എട്ടിന് ഉച്ചക്ക് 1:30 മുതൽ 2:30 വരെയുള്ള സമയത്തിനുള്ളിൽ മന്തി കഴിച്ച കുറച്ച് പേർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്.
ഇതേ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗവും പഞ്ചായത്ത് ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ ഹോട്ടലിലെ അടുക്കള വൃത്തിഹീനം ആണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് നടപടികൾ പൂർത്തിയാക്കി ഹോട്ടൽ തുറക്കാൻ അഞ്ചുദിവസത്തെ സാവകാശം നൽകിയിട്ടുണ്ട്. എന്നാൽ വസ്തുത ഇതായിരിക്കെ ഹോട്ടലിനെതിരെ വ്യാജ പ്രചാരണം ചില കേന്ദ്രങ്ങളിൽ നിന്നും നടത്തുകയാണെന്ന് ഫാസ് അറേബ്യൻ വില്ലേജ് കാഞ്ഞിരപ്പള്ളി അധികൃതർ പറയുന്നു. ഷവർമ്മ കഴിച്ച 10 പേർക്കും എന്നും പഴകിയ ഭക്ഷണം കണ്ടെത്തി എന്നതുമായ വാർത്ത വസ്തുതാ വിരുദ്ധമാണ്. തങ്ങൾക്കെതിരെ ആരോ ഗുഡാലോചന നടത്തിയതിന്റെ ഭാഗമായിട്ടാണ് വാട്സപ്പ് ഗ്രൂപ്പുകളിൽ ഫേക്ക് ആയിട്ടുള്ള മെസ്സേജുകൾ ഇടുന്നതെന്നും ഹോട്ടൽ അധികൃതർ പറയുന്നു.