കുട്ടികൾ ഈശോയെപ്പോലെ ജ്ഞാനത്തിലും പ്രായത്തിലും വളരണം : ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

അരുണാപുരം . സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനമായ ഇന്ന് സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി .
വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു.

Advertisements

വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് ഉയർത്തിപ്പിടിക്കാൻ കുട്ടികൾക്ക് പ്രചോദനമാണ് ഇത്തരം വിശ്വാസ പരിശീലന പരിപാടികൾ എന്ന് ബിഷപ്പ് ഓർമിപ്പിച്ചു. കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. വികാരി റവ.ഫാ. അബ്രാഹം കുപ്പ പുഴയ്ക്കൽ, വിശ്വാസപരിശീലന ഡയറക്ടർ
റവ.ഫാ സെബ്യാസ്റ്റൻ ചാമക്കാലയിൽ എന്നിവർ നേതൃത്വം നൽകി.

Hot Topics

Related Articles