വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എംജിഎൻആർ ഇ എസ് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ തലയാഴം പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചും ധർണയും: സി പി എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്ഘാടനം ചെയ്തു

വൈക്കം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക വിതരണം ചെയ്യുക, കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലുറപ്പ് പദ്ധതിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി എൻ ആ ഇ എസ് സി ഐ ടി യു വിൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണയും നടന്നു. തലയാഴം പഞ്ചായത്തിൻ്റെ മുന്നിൽ നടന്ന ധർണാ സമരം സിപിഎം വൈക്കം ഏരിയ സെക്രട്ടറി പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം കെ.വി. ഉദയപ്പൻ അധ്യക്ഷതവഹിച്ചു.

Advertisements

തൊഴിൽകാർഡെടുത്ത തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ കഴിയാതിരുന്നത് പഞ്ചായത്ത് ഭണ സമിതിയുടെ കെടുകാര്യസ്ഥത മൂലമാണെന്നും തൊഴിലാളികളുടെ 65 ദിവസത്തെ വേതനം കുടിശികയാണെന്നും നേതാക്കൾ ആരോപിച്ചു. കെ. കുഞ്ഞപ്പൻ,എം. വൈ.ജയകുമാരി, ഇ.എൻ. സാലിമോൻ, കെ.സുമനൻ , കെ. എം. അഭിലാഷ്, എ.എൻ. മോഹനൻ, എം. ആർ. ബോബി, എം.എസ്. ശിവജി , കെ.എൻ. രാജേന്ദ്രൻ നായർ പഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ , ഷീജ ബൈജു, റോസിബാബു തുടങ്ങിയവർ സംബന്ധിച്ചു.

Hot Topics

Related Articles