കോട്ടയം ജില്ലയില്‍ 213 പേര്‍ക്കു കോവിഡ്; 536 പേര്‍ക്കു രോഗമുക്തി

കോട്ടയം: ജില്ലയില്‍ 213 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 536 പേര്‍ രോഗമുക്തരായി. 2977 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

Advertisements

രോഗം ബാധിച്ചവരില്‍ 78 പുരുഷന്‍മാരും 96 സ്ത്രീകളും 39 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 41 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നിലവില്‍ 1950 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444360 പേര്‍ കോവിഡ് ബാധിതരായി. 441152 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5591 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം-24
ഉഴവൂര്‍-20
വൈക്കം, പാലാ, മരങ്ങാട്ടുപിള്ളി, കടുത്തുരുത്തി-7
ചിറക്കടവ്, ഏറ്റുമാനൂര്‍, മണര്‍കാട്-6
പനച്ചിക്കാട്, കാഞ്ഞിരപ്പള്ളി, രാമപുരം, എരുമേലി, കറുകച്ചാല്‍, ചങ്ങനാശേരി-5
വിദയപുരം, കുറവിലങ്ങാട്, കിടങ്ങൂര്‍, മുണ്ടക്കയം, കങ്ങഴ, മുത്തോലി, വാകത്താനം, കൂരോപ്പട-4
പൂഞ്ഞാര്‍, വാഴപ്പള്ളി, പാമ്പാടി, തിടനാട്, തലയോലപ്പറമ്പ്, അകലക്കുന്നം, മണിമല-3
തൃക്കൊടിത്താനം, തലയാഴം, കൂട്ടിക്കല്‍, മൂന്നിലവ്, കല്ലറ, നെടുംകുന്നം, മാടപ്പള്ളി, കടപ്ലാമറ്റം, കരൂര്‍- 2
വെളിയന്നൂര്‍, അതിരമ്പുഴ, അയ്മനം, കൊഴുവനാല്‍, അയര്‍ക്കുന്നം, പുതുപ്പള്ളി, കുറിച്ചി, വെള്ളൂര്‍, ഉദയനാപുരം,
മേലുകാവ്, ചെമ്പ്, തീക്കോയി, മാഞ്ഞൂര്‍, ഞീഴൂര്‍, പാറത്തോട്, ഭരണങ്ങാനം, കുമരകം, ടിവി പുരം-1

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.