മുണ്ടക്കയം: കൂട്ടിക്കൽ പഞ്ചായത്തിന് കീഴിൽ പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പുതിയതായി നിർമ്മിക്കുന്ന സബ് സെന്ററിന്റെ നിർമ്മാണത്തിന് തറക്കലിട്ടു കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജോയ് ജോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ തറക്കല്ലിടിൽ കർമ്മം നിർവഹിച്ചു ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോക്ടർ വ്യാസ് സുകുമാരൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എസ്. സജിമോൻ ,കെ .എസ്. മോഹനൻ, എം.ബി ഹരിഹരൻ. റെജി ഷാജി. ജെസ്സി ജോസ്. പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം മുൻ മെഡിക്കൽ ഓഫീസർ ഡോക്ടർ എം പ്രശാന്ത് മെഡിക്കൽ ഓഫീസർ സാന്ദ്ര എന്നിവർ സംസാരിച്ചു ഗ്രാമപഞ്ചായത്ത് 55 ലക്ഷം രൂപ ഹെൽത്ത് ഗ്രാൻ്റ് പദ്ധതിയിൽ ഉൾപെടുത്തിയാണ് പറത്താനം പ്രാഥമിക ആരോഗ്യ കേന്ദ്രം സബ് സെൻററിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
Advertisements