ചരിത്രകാരനായ ഡോ.കുര്യാസ് കുമ്പളകുഴിയ്ക്ക് സ്വീകരണം നൽകി

കോട്ടയം: ചരിത്രകാരനും, സാഹിത്യ വിമർശകനും, സാംസ്കാരിക പ്രവർത്തകനും ഗ്രന്ഥകാരനുമായ ഡോ.കുര്യാസ് കുമ്പളക്കുഴിയുടെ 75-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് സാഹിതീസഖ്യത്തിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം ദർശന ഓഡിറ്റോറിയത്തിൽ നടത്തിയ യോഗത്തിൽ വച്ച് സ്വീകരണം നൽകി.

Advertisements

40-ൽ പരം ഗ്രന്ഥങ്ങളുടെ കർത്താവായ ഡോ.കുര്യാസ് കുമ്പളകുഴി സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സംസ്ഥാന വിവരാവകാശ കമ്മീഷണർ, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം, സംസ്ഥാന മുന്നോക്ക വിഭാഗ കമ്മീഷൻ അംഗം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മലയാള വിഭാഗം അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.നിരവധി പുരസ്കാരങ്ങളുടേയും അവാർഡുകളുടേയും ജേതാവു കൂടിയാണ് അദ്ദേഹം.
അനുമോദന യോഗത്തിൽ തേക്കിൻകാട് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ എം.പി.തോമസ് ചാഴികാടൻ, ഡോ.ജോമി മാടപ്പാട്ട്, ഡോ.പോൾ മണലിൽ, ജോയി നാലുനാക്കൽ, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, പി.രാധാകൃഷ്ണകുറുപ്പ് ,ഡോ.ജോസ്.കെ.മാനുവൽ, ഫാ.എമിൽ പുള്ളിക്കാട്ടിൽ, സിറിയക് ചാഴികാടൻ എന്നിവർ പ്രസംഗിച്ചു.
സംസ്കാരവേദി ജില്ലാ കമ്മിറ്റിയും ആശംസകൾ നേർന്നു.
എം. ജി.യൂണിവേഴ്സിറ്റി മലയാള ഗവേഷണ വിഭാഗം വിദ്യാർത്ഥികളുo ഡോ.കുര്യാസിന് ആശംസകൾ നേർന്നു. യൂണിവേഴ്സിറ്റിയിലെ ഏറ്റവും അധികം മലയാളം വിദ്യാർത്ഥികളുടെ ഗൈഡ് കൂടിയായിരുന്നു 75 ൻ്റെ നിറവിലെത്തിയ ഡോ.കുര്യാസ് കുമ്പളക്കുഴി.

Hot Topics

Related Articles