കെ എസ് ആർ ടി സി കൂടുതൽ ഓർഡിനറി സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌

‌തിരുവല്ല : സ്കൂളുകളും കോളേജുകളും തുറന്നു പ്രവർത്തിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ കോവിഡ് കാലത്ത് നിർത്തലാക്കിയത് ഉൾപ്പെടെ കൂടുതൽ കെഎസ്ആർടിസി ഓർഡിനറി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബസ് മോഡലുമായി തിരുവല്ല ഡിപ്പോയിൽ നടത്തിയ പ്രതിഷേധം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം നിർവഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, സേവാദൾ ജില്ലാ സെക്രട്ടറി എ. ജി. ജയദേവൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികകളായ അജ്മൽ തിരുവല്ല, രഞ്ജിത് പൊന്നപ്പൻ, ബ്ലസ്സൻ പത്തിൽ, സുജിത് കോട്ടൂർ, മോൻസി വെൺപാല എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.