തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് വൈകിട്ട് 5.35 നും 6.05നും മധ്യേ തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറി. മാർച്ച് 14 ന് ആറാട്ടോടുകൂടി സമാപിക്കും. ഇന്ന് 6.45 ന് ഒന്നാം ചുറ്റുവിക്ക്, 7 മണിക്ക് കലാപരിപാടി കളുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ നിർവ്വഹിച്ചു. 8 മണിക്ക് ശ്രുതിലയസംഗമം, 10 മണിക്ക് മേജർസെറ്റ് കഥകളി . കോവിഡ് മൂലം രണ്ടു വർഷത്തിനു ശേഷമാണ് ഉത്സവ ആഘോഷങ്ങൾ നടക്കുന്നത്. കഴിഞ്ഞ രണ്ടു വർഷവും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ഉത്സവത്തിന്റെ എല്ലാ ചടങ്ങുകൾ മാത്രമാണ് നടത്തിയിരുന്നത് .ഈ വർഷം കോവിഡ് നിയന്ത്രണ ഇളവുകളോടെയാണ് ഉത്സവ ആഘോഷങ്ങൾ നടത്തുന്നത്.