15-ാം വിവാഹ വാർഷികം : വെള്ളൂർ ഇറുമ്പയം പ്ലാന്തടത്തിൽ വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തി ദമ്പതിമാർ

തലയോലപറമ്പ്: വിവാഹ വാർഷികദിനത്തിൽ ഐ എം എ യുമായി ചേർന്ന് വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തി മാതൃകയായി ദമ്പതികൾ.വെള്ളൂർ ഇറുമ്പയം പ്ലാന്തടത്തിൽ സനൽ കുമാറും ഭാര്യമീരയുമാണ് രക്ത ദാനത്തിൻ്റെ മഹത്വം പ്രഘോഷിച്ച് വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തിയത്. റെയിൽവേ എറണാകുളം സൗത്തിലെ ലോക്കോടെക്നീഷ്യനായ സനൽകുമാർ കഴിഞ്ഞ 15 വർഷമായി മൂന്ന് മാസത്തിലൊരിക്കൽ രക്തദാനം നടത്തിവരുന്നുണ്ട്.

Advertisements

മൂക്കിൽ ഒരു ശസ്ത്രക്രിയ ചെയ്തപ്പോൾ ആറു മാസം രക്തദാനം ചെയ്യാൻ കഴിഞ്ഞില്ല. ഇന്നലെ 67-ാം തവണയാണ് സനൽകുമാർ രക്തദാനം നടത്തിയത്. ഭാര്യ മീര ആദ്യമായാണ് രക്തദാനം നടത്തിയത്. ഇലഞ്ഞി ടെക്നിക്കൽ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ ഏക മകൻ ആദി സനിൽകുമാറും പ്രായപൂർത്തിയാകുമ്പോൾ രക്തദാനം നടത്താൻ തൽപരനാണ്. വീട്ടിൽ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പിൽ ഇന്നലെ 45പേർ രക്തം ദാനം നടത്തി. ഐഎംഎ എറണാകുളം യൂണിറ്റ് അധികൃതർ, ഇറുമ്പയം സി എസ് ഐ പള്ളി വികാരി ബിനുജോൺ,വി.സി. ജോഷി, ഷിബുക്കുട്ടൻ, റെയിൽവേ കെ എസ് ഇ ബി ജീവനക്കാർ തുടങ്ങിയവർ നേതൃത്വം നൽകി.

Hot Topics

Related Articles