കോട്ടയം: പാലക്കാട് നഗരസഭ ഭിന്നശേഷിക്കാർക്കായി നിർമ്മിക്കുന്ന നൈപുണ്യ വികസന കേന്ദ്രത്തിന് കെ.ബി ഹെഡ്ഗേവാറിന്റെ പേരിടാനുള്ള നീക്കം തടയാനുള്ള ശ്രമവും അക്രമവും പ്രതിഷേധാർഹമാണെന്നു ദിവ്യാംഗ ക്ഷേമ സംഘടനയായ സമക്ഷ കോട്ടയം ജില്ലാ സമിതി പ്രതിഷേധിച്ചു. പാലക്കാട് നഗരസഭ ബൗധിക വെല്ലുവിളി നേരിടുന്ന ദിവ്യാംഗ സോരർക്ക് നൈപുണ്യ വികസന കേന്ദ്രമാക്കി പണിയുന്നതിന് എതിരെയാണ് ഡിവൈഎഫ്ഐയും, യൂത്ത് കോൺഗ്രസും സംഘർഷമുണ്ടാക്കിയത്. പരിപാടി അലങ്കോലപ്പെടുത്തുകയും, ശിലാഫലകം തകർക്കുകയും ചെയ്തതിലും സമിതി പ്രതിഷേധിച്ചു. സമക്ഷയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് ഗോപാലകൃഷ്മൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആ.ആർ ഹരിദാസ്, ജില്ലാ സെക്രട്ടറി സ്വപ്ന ശ്രീരാജ് എന്നിവർ അടങ്ങുന്ന 17 അംഗ ജില്ലാ സമിതി ഇതു സംബന്ധിച്ചു പ്രമേയവും പാസാക്കി.
Advertisements

