കോട്ടയം : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന കുടുമ്പശ്രീ യൂണിറ്റ് നടത്തിയിരുന്ന കോഫി ഷോപ്പ് അടചുപൂട്ടി താഴിട്ടുകൊണ്ടാണ് സുപ്രണ്ട് ഇങ്ങനെ ഒരു തീരുമാനം എടുത്തിരിക്കുന്നത് .നിലവിൽ ക്യാൻസർ വാർഡിനു സമീപം പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസിന്റെ കലാവധി കഴിഞ്ഞിട്ട് വർഷങ്ങൾ ആയി.തത്കാലിക അനുമതിയോടെയാണ് തുടർന്നു പ്രവർത്തിച്ചിരുന്നത്.
കഴിഞ്ഞ വർഷം അവസാനത്തോട് കൂടി ചെയർമാൻ കൂടിയായ കളക്ടറുടെ ചെമ്പറിൽ കൂടിയ എക്സിക്യൂട്ടീവ് മീറ്റിങ്ങിന്റെ തീരുമാനപ്രകാരം ഇന്ത്യൻ കോഫീ ഹൌസിന്റെ പ്രവർത്തനം നിർത്തണമെന്നും യോഗ്യരായ മറ്റൊരു നല്ല ഏജൻസിയെ ഏൽപ്പിക്കണം എന്നുമാണ് യോഗത്തിൽ തീരുമാനം എടുത്തിരുന്നത്. അംഗനെ തീരുമാനം നിലനിൽക്കെ സൂപ്രണ്ട് എടുത്ത് ഈ തീരുമാനം പിൻവലിക്കണമെന്നും അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടിയിലേക്ക് യൂത്ത് കോൺഗ്രസ്സ് കടക്കും. നിലവിൽ അത്യാഹിത വിഭാഗത്തിന് മുന്നിൽ ഉള്ള കാത്തിരിപ്പു കേന്ദ്രത്തിൽ കുടിവെള്ളം ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊടിപാറ ലാബിന്റെ കൗണ്ടർ അത്യാഹിത വിഭാഗത്തിൽ ഇല്ല.പകരം ഇടതുപക്ഷതിന്റെ അധീനതയിൽ ഉള്ള ഡി സി എച്ച് ഇന്ത്യൻ കോഫീ ഹൗസ് എന്നിവക്ക് നൽകിയ നടപടികളും തെറ്റാണ്. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടി കളിലേക്ക് യൂത്ത് കോൺഗ്രസ് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ എം അറിയിച്ചു.