വടകര എസ് എൻ ഡി പി ശാഖയിൽ പൽപ്പു കുടുംബയോഗ വാർഷികവും പൊതുയോഗവും നടത്തി

തലയോലപ്പറമ്പ് : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3457 വടകര നോർത്ത് ശാഖയിലെ ഡോക്ടർ പാൽപ്പു കുടുംബ യോഗത്തിന്റെ 21 ആം വാർഷിക പൊതുയോഗവും ഡോക്ടർ പൽപ്പു കുടുംബ സംഗമവുംയൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ഉൽഘാടനം ചെയ്തു. ചെയർമാൻ സുധീഷ് നിരപ്പത്തു അധ്യക്ഷതവഹിച്ചു. പോലീസ് സേനയിൽ നിന്നും ഒട്ടേറെ ബഹുമതികൾ ഏറ്റുവാങ്ങിയ മുളന്തുരുത്തി പോലീസ് ഇൻസ്‌പെക്ടറും ശാഖാ അംഗവുമായ വി ടി സുരേഷിനെ കുടുംബ യൂണിറ്റിന് വേണ്ടി പൊന്നാടയും മോമെന്റവും നൽകി യൂണിയൻ സെക്രട്ടറി ആദരിച്ചു. കൺവീനർരജനി ഈ ആർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ്‌ വി വി വേണപ്പൻ, സെക്രട്ടറി ഡി സജീവ്, എം കെ മനോഹരൻ, പി എസ് സുനിൽകുമാർ, പി എസ് മോഹനൻ, പ്രസന്ന സദാശിവൻ, എൻ ജി രാധാകൃഷ്ണൻ, വി ടി സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. അഡ്വ മോഹൻദാസ്, കുമാരി ഗംഗ കിഷോർ എന്നിവർ ഗുരുദേവ പ്രഭാഷണം നടത്തി.

Advertisements

Hot Topics

Related Articles