വാഴൂർ : പുളിക്കൽ കവല മാതൃദേവാ ലയമായ വാഴൂർ സെന്റ് പീറ്റേ ഴ്സ് ഓർത്തഡോക്സ് പള്ളിയിലെ ഓശാനാ ശുശ്രൂഷകൾക്ക് പരിശുദ്ധ ബസേലിയോസ് മാർ ത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ പ്രധാന കാർമികത്വം വഹിച്ചു. പരസ്പരം പങ്കുവയ്ക്കലിൻ്റെയും കരുതലിൻ്റെയുമായിരിക്കണം ഓശാനാപ്പെരുന്നാൾ എന്ന് കാതോലിക്കാ ബാവാ പറഞ്ഞു. കഴുതപ്പുറത്ത് യേശുവിനെ വരവേറ്റത് പോലെ സഹനത്തിൻ്റെയും താഴ്മയുടെയും പ്രതീകമായി നാമും ക്രിസ്തുവിനെ സ്വീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
വാഴൂർ പള്ളി വികാരി ഫാ. ബിറ്റു കെ. മാണി, സഹവികാരി ഫാ. ജേക്കബ് ഹിലിപ്പോസ് എന്നിവർ സഹകാർമികരായി. നൂറിൽപരം വിശ്വസികൾ ഓശാന ശുശ്രൂഷളിലും കരുത്തോല പ്രദിക്ഷണത്തിലും സ്നേഹ വിരുന്നിലും പങ്കെടുത്തു. ഹാശാ ആഴ്ചയിൽ മുഴുവൻ സമയവും ദേവാലയത്തിൽ താമസിച്ചു ശുശ്രൂഷകൾക്കും യാമനമസ്കാരങ്ങൾക്കും അദ്ദേഹം പ്രധാന കാർമികത്വം വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
16ന് വൈകിട്ട് 5.30 ന് പെസഹ സന്ധ്യാനമസ്കാരം, 17ന് പുലർച്ചെ 4.30ന് കുർ ബാന, ഉച്ചയ്ക്കു 2.30ന് കാൽകഴുകൽ ശുശ്രൂഷ നടക്കും. 18ന് രാവിലെ 8ന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. രാവിലെ 10ന് ഒന്നാം പ്രദക്ഷിണം, രണ്ടിന് സ്ലീബ വന്ദനം, പ്രദക്ഷിണം, കബറടക്കം, കഞ്ഞിനേർച്ച. 19ന് രാവിലെ 10.30ന് കുർബാന, വൈകിട്ട് 5.30ന് ഉയിർപ്പ് സന്ധ്യ നമസ്കാരം, ഈസ്റ്റർ ദിനമായ 20ന് പുലർച്ചെ 2ന് രാത്രി നമ സ്ക്കാരം, ഉയിർപ്പിന്റെ പ്രഖ്യാപനം, പ്രദക്ഷിണം തുടർന്ന് കുർബാന.