ദൈവത്തിന്റെ സഭകൾ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികൾ തേടണം:ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ

കോട്ടയം: ദൈവത്തിന്റെ സഭകൾ സഹോദരങ്ങളെ പോലെ ജീവിക്കാനുള്ള വഴികൾ തേടണമെന്ന് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് ജോസഫ് ബാവാ. തർക്കങ്ങളും വ്യവഹാരത്തിന്റെ വഴികളും ഒഴിവാക്കണം. അതാണ് ക്രിസ്തുവിന്റെ മാർ​ഗം. കഴിഞ്ഞ കാലങ്ങളിലെ മുറിവുകൾ ഉണങ്ങാൻ, അതിന്റെ ആഴങ്ങൾ എത്ര വലുതാണെങ്കിലും ഈ പീഢാനുഭവ വാരം കർത്താവിന്റെ ക്രൂശിന്റെ വഴി ധ്യാനിക്കുന്നതിലൂടെ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

യാഥാർത്ഥ്യങ്ങളും സത്യങ്ങളും ചരിത്രവും ഉൾക്കൊണ്ടുകൊണ്ടു സഹോദരങ്ങളായി സഹവസിക്കാൻ വ്യവഹാര മാർ​ഗം ഉപേക്ഷിക്കാൻ ഈ പീഢാനുഭവ വാരം എല്ലാവരെയും ഉജ്ജ്വലിപ്പിക്കട്ടെ. ഒരുപക്ഷേ മെത്രാപ്പോലീത്തമാർ ദൈവാലയത്തിൽ കയറുന്നത് തടസപ്പെടുത്താൻ സാധിച്ചേക്കാം. എന്നാൽ, വിശ്വസത്തിന്റെ പൂർണ്ണതയിൽ ത്രസിച്ച് നിൽക്കുന്ന ജനത്തിന്റെ മനസിൽനിന്ന് തന്നെയും തന്റെ സഹോദര മെത്രാപ്പോലീത്താമാരെയും അടർത്തി മാറ്റാൻ സാധിക്കുമെന്നും ആരും കരുതരുത്. അത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ഓശാന പെരുന്നാൾ ശുശ്രൂഷകൾക്കും വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്കും മുഖ്യകാർമികത്വം വഹിച്ച ശേഷം പ്രസം​ഗിക്കുകയായിരുന്നു അദ്ദേഹം. ശ്രേഷ്ഠ കാതോലിക്കാ സ്ഥാനത്തെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ അദ്യത്തെ ഓശാന ശുശ്രൂഷയാണിതെന്ന പ്രത്യേകതയുമുണ്ട്.

കത്തീഡ്രൽ സഹവികാരിമാരായ കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കിഴക്കേടത്ത്, കുര്യാക്കോസ് കോർഎപ്പിസ്കോപ്പ കറുകയിൽ, ഫാ. കുര്യാക്കോസ് കാലായിൽ, ഫാ. എം.ഐ. തോമസ് മറ്റത്തിൽ, ഫാ. ഗീവറുഗീസ് നടുമുറിയിൽ, ഫാ. സനോജ് തെക്കേകുറ്റ്, ഫാ. ലിറ്റു തണ്ടാശേരിയിൽ, ഡീക്കൻ ഡോ. ജിതിൻ കുര്യൻ ആൻഡ്രൂസ് ചിരവത്തറ, ഡീക്കൻ ജിതിൻ മൈലക്കാട്ട് എന്നിവർ സന്നിഹിതർ ആയിരുന്നു. മണർകാട് കത്തീഡ്രലിലെ ദുഃഖവെള്ളി ശുശ്രൂഷകൾക്കും ശ്രേഷ്ഠ ബാവാ മുഖ്യകാർമ്മികത്വം വ​ഹിക്കുമെന്ന് കത്തീഡ്രൽ ട്രസ്റ്റിമാരായ സുരേഷ് കെ. ഏബ്രഹാം, ബെന്നി ടി. ചെറിയാൻ, ജോർജ് സഖറിയാ, സെക്രട്ടറി പി.എ. ചെറിയാൻ എന്നവർ അറിയിച്ചു.

Hot Topics

Related Articles