മുഖത്ത് കരുവാളിപ്പ്, ഡാർക്ക് സർക്കിൾസ്, മുഖക്കുരുവിന്റെ പാടുകൾ എന്നിവ മിക്കവരിലും കാണുന്ന ചർമ്മ പ്രശ്നങ്ങളാണ്. കറ്റാർവാഴ ഒരു പ്രകൃതിദത്ത മോയ്സ്ചറൈസറാണ്. ഇത് ചർമ്മത്തിന് പോഷണം നൽകുന്നു. വേനൽക്കാലത്ത് നമ്മളിൽ മിക്കവരും നേരിടുന്ന ഒരു സാധാരണ പ്രശ്നമാണ് ടാനിംഗും പൊള്ളലും.
സൂര്യതാപം മൂലം ചർമ്മത്തിൽ ചുവപ്പും ചൊറിച്ചിലും അനുഭവപ്പെടുന്നു. കറ്റാർവാഴ ഈ പ്രശ്നം ഒരു പരിധി വരെ തടയുന്നു. മുഖത്തിന് ഭംഗി കൂട്ടാൻ പ്രകൃതിദത്തമായി രീതിയിൽ ഉപയോഗിക്കാവുന്നതാണ് കറ്റാർവാഴ. ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. സൺ ടാൺ മാറാൻ കറ്റാർവാഴ കൊണ്ട് ഫേസ് പാക്കുകൾ പരീക്ഷിക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്ന്
രണ്ട് സ്പൂൺ വെളിച്ചെണ്ണയിൽ അൽപം കറ്റാർവാഴ ജെൽ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ കഴുകി കളയുക.
രണ്ട്
1 ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലും 1 ടേബിൾ സ്പൂൺ റോസ് വാട്ടറും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.
മൂന്ന്
രണ്ട് സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.