‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ജില്ലാ കേന്ദ്രങ്ങളിൽ അബേദ്കര്‍ ജയന്തി ദിനാഘോഷം തിങ്കളാഴ്ച

തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം ‘ഫാഷിസ്റ്റ് കാലത്തെ അംബേദ്കര്‍ ചിന്തകള്‍’ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ സംഘടിപ്പിക്കുന്ന പരിപാടി
തിങ്കളാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിൽ നടക്കും.
അധികാരത്തിൻ്റെ അഹങ്കാരത്തിൽ ഭരണഘടനയെ തന്നെ കൈയേറ്റം നടത്താൻ കേന്ദ്ര ബിജെപി സർക്കാർ ശ്രമിക്കുമ്പോൾ ഇത്തരം പരിപാടികൾ പൗരബോധം ഉണർത്താൻ സഹായകരമാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

പാർട്ടി ദേശീയ പ്രവർത്തക സമിതിയംഗം മൂവാറ്റുപുഴ അഷ്റഫ് മൗലവി എറണാകുളത്തും സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി അബ്ദുൽ ഹമീദ് മലപ്പുറത്തും തുളസീധരൻ പള്ളിക്കൽ ആലപ്പുഴയിലും പരിപാടി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ജനറൽ സെക്രട്ടി മാരായ റോയ് അറക്കൽ (കൊല്ലം), പികെ ഉസ്മാൻ (തിരുവനന്തപുരം), കെ കെ അബ്ദുൽ ജബ്ബാർ (തൃശൂർ), സംസ്ഥാന സെക്രട്ടറിമാരായ അൻസാരി ഏനാത്ത് ( കണ്ണൂർ), ജോൺസൺ കണ്ടച്ചിറ (കാസർകോട്), എം എം താഹിർ (ഇടുക്കി), സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വി ടി ഇഖ്റാമുൽ ഹഖ് (കോഴിക്കോട്), അഡ്വ. എ കെ സലാഹുദ്ദീൻ (കോട്ടയം), സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ വി എം ഫൈസൽ (പാലക്കാട്), ജോർജ് മുണ്ടക്കയം ( വയനാട്), ജില്ലാ പ്രസിഡൻ്റ് എസ് മുഹമ്മദ് അനീഷ് ( പത്തനംതിട്ട) എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles