മുല്ലപ്പെരിയാർ സംരക്ഷമ സമിതിയുടെ പേരിൽ പള്ളിക്കത്തോട്ടിൽ നടത്തിയ മുക്കുപണ്ടം തട്ടിപ്പ്; ഇതേ സംഘം തന്നെ തൊടുപുഴയിലും തട്ടിപ്പ് നടത്തി; തട്ടിപ്പ് സംഘത്തിന്റെ സംരക്ഷകനായി മുൻ എം.എൽ.എ

തൊടുപുഴ: മുല്ലപ്പെരിയാർ സംരക്ഷണ സമിതിയുടെ പേരിൽ പള്ളിക്കത്തോട്ടിൽ മുക്കുപണ്ടം പണം വെച്ച് തട്ട് നടത്തി റിമാൻഡിലായ പ്രതികളുടെ സംരക്ഷകൻ മുൻ എം.എൽ.എ. തൊടുപുഴയിൽ നടന്ന തട്ടിപ്പ് കേസിൽ ഈ മുൻ എം.എൽ.എയെ പ്രതി ചേർത്തിട്ടുണ്ട്. ഇതോടെ ഇദ്ദേഹം മുൻകൂർ ജാമ്യത്തിനായി പോയിട്ടുണ്ട്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി പത്ത് ലക്ഷം രൂപയുടെ സ്വർണം തട്ടിയെന്ന കേസിൽ മുൻ എംഎൽഎ മാത്യു സ്റ്റീഫനെ രക്ഷിക്കാൻ വേണ്ടി ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടൽ നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. തൊടുപുഴയിലെ വ്യവസായികൾ മുഖേനെയും മറ്റും സമ്മർദ്ദം ചെലുത്തി പരാതി പിൻവലിപ്പിക്കാനാണ് നീക്കം സജീവമായി നടക്കുന്നത്. ഇതിനായി രാഷ്ട്രീയരംഗത്തെ ഉന്നതർ തന്നെ രംഗത്തുവന്നു. അതേസമയം സാമ്ബത്തികമായി കബളിപ്പിച്ചതിന് പുറമേ തന്നെ ഹണിട്രാപ്പിലും പെടുത്താൻ ശ്രമം നടന്നുവെന്ന് വ്യക്തമായതോടെ പരാതിക്കാരനാായ ജുവല്ലറി ഉടമ പിൻമാറാൻ തയ്യാറല്ലെന്ന നിലപാടിലാണ്.

Advertisements

സ്വർണം വാങ്ങിയ ഇനത്തിൽ ലഭിക്കേണ്ട പണം തിരികെ നൽകി ഒത്തുതീർപ്പിനാണ് ഒരു രാഷ്ട്രീയ ഉന്നതൻ രംഗത്തുവന്നത്. ഒത്തുതീർപ്പ് ശ്രമം ഊർജ്ജിതമായി നടക്കുന്നുണ്ട്. ഇതിനായി പലരുമായി ബന്ധപ്പെട്ടു കൊണ്ടാണ് ചർച്ചകൾ നടക്കുന്നത്. പത്ത് ലക്ഷം രൂപയുടെ സ്വർണമാണ് ഉടുമ്ബൻചോല മുൻ എംഎൽഎ മാത്യു സ്റ്റീഫനും സംഘവും തട്ടിയെടുത്തത്. ഇതോടെ മൂന്ന് പേർക്കെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൊടുപുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജനാധിപത്യ അവകാശ സംരക്ഷണസമിതി എന്ന സംഘടനയുടെ സംസ്ഥാന വനിത കോ -ഓർഡിനേറ്റർ എറണാകുളം കുറുപ്പംപടി ചിറങ്ങര വീട്ടിൽ ജിജി മാത്യു, സംസ്ഥാന പ്രസിഡന്റ് മുതലക്കോടം കുഴിക്കത്തൊട്ടി സുബൈർ എന്നിവരാണ് മറ്റ് പ്രതികൾ. ജനുവരി 17-ന് മാത്യു സ്റ്റീഫനും കൂട്ടുപ്രതികളും ജ്വല്ലറിയുടെ തൊടുപുഴ ഷോറൂമിലെത്തി നിർധന കുടുംബത്തിലെ യുവതിയുടെ വിവാഹത്തിന് 1.69 ലക്ഷം രൂപയുടെ സ്വർണം കടമായി ആവശ്യപ്പെട്ടു.

മുൻ എംഎൽഎയുടെ ഉറപ്പിന്മേൽ സ്വർണം നൽകി. പകരം രണ്ട് ചെക്ക്ലീഫുകളും നൽകിയിരുന്നു. 30 ദിവസം കഴിഞ്ഞപ്പോൾ ഈ ബിൽ തീർത്ത് ചെക്ക്‌ലീഫുകൾ തിരികെവാങ്ങി. അന്നുതന്നെ 10ലക്ഷം രൂപയുടെ സ്വർണം വാങ്ങി. പകരം ചെക്ക്ലീഫുകളും നൽകി. ഉച്ചകഴിഞ്ഞ് തിരികെയെത്തി പീഡനപരാതി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി ചെക്ക്ലീഫ് തിരികെവാങ്ങി-പൊലീസ് പറഞ്ഞു.

മാർച്ച് 30-ന് പള്ളിക്കത്തോടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചതിന് ജിജി മാത്യുവും സുബൈറും ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഈ വിവരം അറിഞ്ഞതോടെയാണ് ജ്വല്ലറി ഉടമ പൊലീസിൽ പരാതിപ്പെട്ടത്. ഏപ്രിൽ അഞ്ചിനാണ് കേസെടുത്തത്. റിമാൻഡിലായിരുന്ന സുബൈറിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുകയാണെന്നും ജിജി മാത്യുവിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും പൊലീസ് പറഞ്ഞു.

കേസിൽ മാത്യു സ്റ്റീഫനെ അറസ്റ്റ് ചെയ്തിട്ടില്ല. ”1.69 ലക്ഷം രൂപയുടെ സ്വർണം നൽകാൻ ജ്വല്ലറി ഉടമയുമായി സംസാരിച്ചിട്ടുണ്ട്. സുബൈറാണ് ജിജിയെ പരിചയപ്പെടുത്തിയത്. ഇതല്ലാതെ മറ്റ് കാര്യങ്ങളിൽ പങ്കില്ല”- മാത്യു സ്റ്റീഫൻ പ്രതികരിച്ചത്. എന്നാൽ തനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈകഴുകാനുള്ള സ്റ്റീഫന്റെ നീക്കങ്ങൾ പൊളിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.

മാത്യുവും കൂട്ടുപ്രതികളും ജ്വല്ലറിയിലെത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മുൻ എംഎൽഎയുടെ വാദങ്ങൽ പൊളിഞ്ഞത്. ജ്വല്ലറി ഉടമയുടെ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്തെങ്കിലും തട്ടിപ്പിന് കൂട്ട് നിന്നിട്ടില്ലെന്നായിരുന്നു മാത്യു സ്റ്റീഫന്റെ വിശദീകരണം. തട്ടിപ്പുമായി തനിക്ക് ബന്ധമില്ലെന്ന മാത്യു സ്റ്റീഫന്റെ വാദം പച്ചക്കള്ളമെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. കൂട്ടുപ്രതികളും ജനാധിപത്യ സംരക്ഷണ സമിതി പ്രവർത്തകരുമായ ജിജി, സുബൈർ, എന്നിവർക്കൊപ്പം മാത്യു സ്റ്റീഫൻ പലവട്ടം ജ്വല്ലറിയിലെത്തി.

ജനുവരി 17 ന് ജ്വല്ലറിയിലെത്തിയ മാത്യുവും ജിജിയുമടക്കമുള്ളവർ 169000 രൂപയുടെ സ്വർണം കടമായി വാങ്ങി. തതുല്യമായ തുകയുടെ ചെക്കും നൽകി. 27 ന് വീണ്ടുമെത്തി. കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ജ്വല്ലറി ഉടമയിൽ നിന്ന് പത്ത് പവൻ സ്വർണവും വാങ്ങി. 28 ന് നൽകിയ ചെക്കും തിരികെ വാങ്ങി. വഞ്ചിക്കപ്പെട്ടെന്ന് മനസിലായതോടെയാണ് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകിയത്. നിർധന കുടുംബത്തെ സഹായിക്കാൻ ഒരു തവണ ജ്വല്ലറിയിൽ എത്തിയെന്നും സ്വർണം വാങ്ങിയ പണം തിരികെ നൽകിയെന്നുമുള്ള മാത്യു സ്റ്റീഫന്റെ വാദങ്ങളിലും പൊരുത്തക്കേടുകളുണ്ട്.

Hot Topics

Related Articles