ചങ്ങനാശ്ശേരി : ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. ചങ്ങനാശേരി പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ മകൻ ഹുസൈൻ എം ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി ഡി വൈ എസ് പി എ . കെ വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ സന്ദീപിന്റെ നേതൃത്വത്തിൽ SI രാജേഷ്.ആർ , സീനിയർ സിവിൽ പൊലീസ് ഓഫിസർ തോമസ് സ്റ്റാൻലി, സി പി ഒ നിയാസ്.എം എ എന്നിവര ടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് ചങ്ങനാശ്ശേരി സെൻട്രൽ ജംഗ്ഷൻ ഭാഗത്ത് കാറിൽ വില്പനയ്ക്കായി കടത്തി കൊണ്ടു വന്ന നിരോധിത പുകയിലയുത്പന്നങ്ങളായ 3000 പായ്ക്കറ്റ് ഹാൻസ് പിടി കൂടിയത്. ഹുസൈനെതിരെ ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്തു.
Advertisements