വിഷു ദിനത്തിൽ നന്മയുള്ള മാതൃകയുമായി ആർപ്പൂക്കരയിൽ ഗാന്ധിനഗർ പൊലീസും നാട്ടുകാരും; പനമ്പാലം അമ്പലക്കവലയിൽ പരിക്കേറ്റ് കാലിൽ പുഴുവരിച്ച് ദുരിതത്തിൽ കിടന്ന വയോധികനെ രക്ഷിച്ച് ആശുപത്രിയിലാക്കി; രക്ഷിച്ചത് കാലിലെ വ്രണത്തിൽ നിന്നും ദുർഗന്ധം വമിച്ചു കിടന്ന വയോധികനെ

കോട്ടയം: വിഷു ദിനത്തിൽ നന്മയുള്ള മാതൃകയുമായി ഗാന്ധിനഗർ പൊലീസും ആർപ്പൂക്കര പനമ്പാലം നിവാസികളും. ആർപ്പൂക്കര പനമ്പാലം അമ്പലക്കവലയിലെ വെയിറ്റിംങ് ഷെഡിൽ കൊലൊടിഞ്ഞ് പുഴുവരിച്ച് ഗുരുതരമായ അവസ്ഥയിൽ കിടന്ന വയോധികനെയാണ് ആർപ്പൂക്കര പനമ്പാലം അമ്പലക്കവലയിലെ ഒരു സംഘം നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് അതിവേഗം ആശുപത്രിയിൽ എത്തിച്ചത്. വിഷു ദിനത്തിൽ രാവിലെയാണ് നാടിന്റെ നന്മ ഉണർന്നത്.

Advertisements

ഇന്ന് രാവിലെയായിരുന്നു സംഭവങ്ങളുടെ തുടക്കം. കോട്ടയം ഗാന്ധിനഗർ പനമ്പാലം അമ്പലക്കവലയിലെ വെയിറ്റിംങ് ഷെഡിൽ ഇതുവഴി അലഞ്ഞു തിരിഞ്ഞ് നടന്ന് ആക്രി അടക്കം പെറുക്കുന്ന വയോധികൻ ഗുരതരാവസ്ഥയിൽ കിടക്കുന്നതായി നാട്ടുകാരാണ് വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചത്. ഈ സമയം ഇതുവഴി പെട്രോളിംങിനായി എത്തിയ പൊലീസ് കൺട്രോൾ റൂം വാഹനത്തിലെ എ.എസ്.ഐ സന്തോഷ് പി.കെ, ഡ്രൈവർ എസ്.സി.പിഒ വിനോദ് എന്നിവർ സ്ഥലത്ത് എത്തുകയും ഇദ്ദേഹത്തിന്റെ അവസ്ഥ പരിശോധിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാലുകളിൽ ഒടിവിനു സമാനമായ പരിക്കാണ് ഇദ്ദേഹത്തിനുണ്ടായിരുന്നത്. ഇതേ തുടർന്ന് ആ മുറിവിൽ നിന്നടക്കം പഴുപ്പും രക്തവും ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു. ഈ മുറുവിൽ പുഴുവരിച്ച് അതിരൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്. വെയിറ്റിംങ് ഷെഡിലെ മാലിന്യങ്ങൾക്കും, നായ്ക്കൾക്കും ഇടയിൽ യാതൊരു സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇദ്ദേഹം കിടന്നിരുന്നത്. ഉടൻ തന്നെ പൊലീസ് ഉദ്യോഗസ്ഥർ 108 ആംബുലൻസിൽ വിളിച്ച് വിവരം പറഞ്ഞു. പ്രദേശവാസികളായ കണ്ണനും, കുമാറും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് വളരെ ബുദ്ധിമുട്ടി ഇദ്ദേഹത്തെ ആംബുലൻസിൽ കയറ്റി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടുണ്ട്. മതിയായ ചികിത്സ നൽകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Hot Topics

Related Articles