ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന പ്രമേയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ച് എസ്ഡിപിഐ

വൈക്കം: ഫാഷിസ്റ്റ് കാലത്തെ അംബേദ്കർ ചിന്തകൾ എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന അംബേദ്കർ ദിന പരിപാടികളുടെ ഭാഗമായി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ ചർച്ച സംഗമം സംഘടിപ്പിച്ചു.

Advertisements

എസ്ഡിപിഐ കോട്ടയം ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ് അധ്യക്ഷത വഹിച്ച ചർച്ച സംഗമം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ.എകെ സലാഹുദ്ധീൻ ഉദ്‌ഘാടനം ചെയ്തു.
ഫാഷിസം അതിന്റെ എല്ലാ പരിധിയും മറികടന്ന് രാജ്യത്ത് മുന്നേറുമ്പോൾ ഇനി നാം ഇന്ത്യൻ ജനത മുന്നോട്ട് പോകേണ്ടത് ഡോ.അംബേദ്ക്കറിന്റെ ചിന്തകൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ലോക്താൻത്രിക് ജനതാദൽ സംസ്ഥാന പ്രസിഡന്റ് എം.സുനിൽകുമാർ, വൈക്കം അനിശ്ചതകാല സത്യാഗ്രഹ ചെയർമാൻ അപ്പു കാപ്പിൽ, സിഎസ്ഡിഎസ് നേതാവ് പൊന്നപ്പൻ ഉമംകേരി, കെപിഎംഎസ് മണ്ഡലം സെക്രട്ടറി മോഹനൻ, വിമൻ ഇന്ത്യ മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് ഷെഫി സെമീർ, എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ്മാരായ യു.നവാസ്, അൽത്താഫ് ഹസ്സൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം എന്നിവർ സംസാരിച്ചു.

Hot Topics

Related Articles