കൗൺസിലറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പന്തളത്ത് കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി

പന്തളം : കഴിഞ്ഞ നാലര വർഷക്കാലമായി കെടുകാര്യസ്ഥതയും അഹന്തയും ധാർഷ്ട്യവുമായി മുന്നോട്ടു പോകുന്ന ബി.ജെ പ്പി ഭരണ സമിതി രാജിവച്ചു ജനങ്ങളോടു പ്രതിബദ്ധത കാട്ടണമെന്ന് കോൺഗ്രസ്സ് പന്തളം , കുരമ്പാല മണ്ഡലം കമ്മിറ്റികൾ ആവശ്യപ്പെട്ടു. ഭരണത്തിലേറിയ നാളുകളിൽ ചട്ടപ്രകാരവും നിയമപരമായും ബഡ്ജറ്റു പോലും അവതരിപ്പിക്കാതെയും അമൃത് കുടിവെള്ള പദ്ധതി , തെരുവുവിളക്കു വാങ്ങൽ , മൊബൈൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, പുതിയ പ്രൈവറ്റ് ബസ് സ്റ്റാൻ്റ്’ , ക്രമി റ്റോറിയം , പന്തളം വലിയകോയിക്കൽ ക്ഷേത്രസമുച്ചയത്തിലെ ശൗചാലയ നിർമ്മാണം എന്നീ പദ്ധതികളിലെല്ലാം, വൻ അഴിമതി നടത്തിയിരിക്കുന്നു.

Advertisements

സർക്കാർ നൽകുന്ന പദ്ധതി പണത്തിൻ്റ മുക്കാൽ പങ്കും നാലര വർഷമായി നഷ്ടപ്പെടുത്തി പന്തളത്തിൻ്റെ വികസനവും പന്തളത്തേ ജനങ്ങളുടെ വ്യക്തിഗത ആനുകൂല്യങ്ങളും നഷ്ടപ്പെടുത്തുകയും ചെയ്തതിനെതിരെ പ്രതികരിക്കുന്ന കൗൺസിലർമാരെ അക്രമത്തിലൂടെയും കള്ള കേസുകളിലൂടെയും ഒതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. അഴിമതിമറക്കാൻബി.ജെ.പി നടത്തുന്ന ഗൂഡ ശ്രമം ജനങ്ങളുടെ മുമ്പിൽ തുറന്നു കിട്ടുമെന്നും, അഴിമതിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നഗരസഭ കൗൺസിലിൽ ചർച്ചകൾക്കിടയിൽ നഗരസഭയുടെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിന്റെ പേരിൽ ഭരണസമിതി അംഗങ്ങൾ കോൺഗ്രസ് കൗൺസിലർ പന്തളം മഹേഷിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചുകൊണ്ടും നഗരസഭ ഭരണസമിതിയുടെ അഴിമതിയും
കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും അവസാനിപ്പിച്ച് നഗരസഭ ഭരണസമിതി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും അഴിമതി ഭരണസമിതിക്ക് കൂട്ടുനിൽക്കുന്ന നഗരസഭ ഉദ്യോഗസ്ഥരെക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടും ആയിരുന്നു കോൺഗ്രസ് പന്തളം , കുരമ്പാല മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭ കവാടത്തിൽ പ്രതിഷേധ ധർണ്ണ .

കുറ്റവാളികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് ഇൻ ചാർജ് എ നൗഷാദ് റാവുത്തറുടെ അധ്യക്ഷതയിൽ കൂടിയ പ്രതിഷേധ ധർണ്ണ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം തോപ്പിൽ ഗോപകുമാർ , ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ് ബ്ലോക്ക് പ്രസിഡണ്ട് സക്കറിയ വർഗീസ് , എസ് ഷെരീഫ് , മനോജ് കുരമ്പാല , പന്തളം മഹേഷ് , ഉമ്മൻ ചക്കാലയിൽ , ജി അനിൽകുമാർ, കെ ആർ വിജയകുമാർ , സുനിത വേണു , കെ എൻ രാജൻ , ഇ എസ് നുജുമുദീൻ , പി പി ജോൺ , നസീർ കടക്കാട് , വല്ലാറ്റൂർ വാസുദേവൻ പിള്ള , മണ്ണിൽ രാഘവൻ , ജോണിക്കുട്ടി , പി കെ രാജൻ , വൈ റഹിം റാവുത്തർ , കിരൺ കുരമ്പാല , സതീഷ് കോളപ്പാട്ട് , ശാന്തി സുരേഷ്, ഷാജി എം എസ് ബി ആർ, സോളമൻ വരവുകാലായിൽ , സി കെ രാജേന്ദ്രപ്രസാദ്, അഡ്വ. മുഹമ്മദ് ഷഫീഖ് , ബൈജു മുകടിയിൽ , ആർ സുരേഷ് കുമാർ , വിനോദ് മുകടിയിൽ, ടെന്നീസ് ജോർജ്, ഗീത പി നായർ, മീരാഭായി ,പി സി സുരേഷ് കുമാർ, ശമുവൽ ഡേവിഡ്, സാദിഖ്, തുടങ്ങിയവർ സംസാരിച്ചു.

Hot Topics

Related Articles