ജനകീയ സമരങ്ങളോട് സർക്കാരിന് പുഛമാണെന്നും അക്രമണങ്ങൾക്കൊണ്ട് സംസ്‌ഥാനം അധോലോകമായി : വി എം സുധീരൻ

പാമ്പാടി : ജനകീയ സമരങ്ങളോട് സർക്കാരിന് പുഛമാണെന്നും അക്രമണങ്ങൾക്കൊണ്ട് സംസ്‌ഥാനം അധോലോകമായിരിക്കുകയാണെന്നും മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ പുതുപ്പള്ളി നിയോജകമണ്ഡലത്തോടുള്ള സർക്കാർ സമീപനത്തിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ പാമ്പാടി ബസ് സ്‌റ്റാൻഡിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം, കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിമാരടക്കം എത്രയോ പേർ കേരളം ഭരിച്ചിട്ടും വികസനത്തിൽ രാഷ്ട്രിയ വിവേചനം കാണിക്കുന്നുവെന്ന നിലയിൽ കാര്യമായ ആക്ഷേപം ഉണ്ടായിട്ടില്ല. എന്നാൽ പിണറായി സർക്കാരിന് അന്ധമായ രാഷ്ട്രീയമാണുള്ളത്. ജനാധിപത്യമൂല്യങ്ങൾക്കു വില കല്‌പിക്കുന്നുണ്ടെങ്കിൽ സർക്കാർ ജനങ്ങളിലേക്കു ഇറങ്ങിവരണം. സ്വന്തം നിലയിൽ പദ്ധതികൾക്കായി ഫണ്ടുകൾ കണ്ടെത്തിയാൽ ആനുകൂല്യങ്ങൾ നിഷേധിക്കുകയാണ്. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാൻ ഉമ്മൻ ചാണ്ടിയുടെ പുത്രന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Advertisements

തുടർന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക് പ്രസിഡന്റ് കെ.ബി.ഗിരീശൻ അധ്യക്ഷത വഹിച്ചു. കെ.ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. രാഷ്ട്രിയകാര്യസമിതിയംഗം കെ.സി.ജോസഫ്, കെപിസിസി നിർവാഹക സമിതിയംഗം ജോഷി ഫിലിപ്, ജില്ലാ കൺവീനർ ഫിൽസൻ മാത്യൂസ്, കെപിസിസി സെക്രട്ടറിമാരായ സുധാകുര്യൻ, കുഞ് ഇല്ലംപള്ളി, നിയോജക മണ്ഡലം കൺവിനർ കുഞ്ഞു പുതുശേരി, കേരള കോൺഗ്രസ് നിയോജകമണ്ഡലം പര്‌സിഡന്റ് ആന്റണി തുപ്പലഞ്ഞി, സിഎംപി നിർവാഹക സമിതിയംഗം എൻ.ഐ.മത്തായി, ബ്ലോക് പ്രസിഡൻ്റ് കെ.കെ. രാജു, ഡിസിസി ഭാരവാഹികളായി ഷേർലി തര്യൻ, ജയ്ജി പാലക്കലോടി, നേതാക്കളായ അനിയൻ മാത്യു. കെ.ആർ ഗോപകുമാർ, പി.പി. പുന്നൂസ്, സാം കെ.വർക്കി, ബിജു പറമ്പകത്ത്, ടി.എസ്. ഉണ്ണിക്കൃഷ്ണൻ നായർ, ജിജി നാകമറ്റം, പി.എം.സ്‌കറിയ, ബിനു പാതയിൽ മാത്തച്ചൻ പാമ്പാടി, സിജു കെ.ഐസക് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles