നവീകരിച്ച മണർകാട് ഐ ടി ഐ റോഡ്‌ ഉൽഘാടനം ചെയ്തു

മണർകാട്’: ഗ്രാമപഞ്ചായത്ത് പത്താം വാർഡ് പ്രധാന റോടായ ഐ ടി ഐ റോഡ്‌ വാർഡ് മെമ്പറിന്റെ തനതു ഫണ്ടിൽ നിന്നും എട്ടു ലക്ഷംരൂപ ചിലവ് ചെയ്തു നവീകരിച്ചതിന്റെ ഉദ്ഘാടനം മണർകാട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ സഖറിയ കുര്യന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വച്ചു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കെ സി ബിജു നിർവഹിച്ചു.
സമ്പൂർണ ശുചിത്വ ജില്ലയായി കോട്ടയം ജില്ലയെയും അതോടൊപ്പം മണർകാട് ഗ്രാമപഞ്ചായത്തിനെയും പ്രഖ്യാപിച്ചതോടൊപ്പം പത്താം വാർഡിലെ മികച്ച മാലിന്യമുക്ത സ്വകാര്യ സ്ഥാപനം ആയി തെരഞ്ഞെടുത്ത മണർകാട് സെൻറ് മേരിസ്‌ കത്തീഡ്രൽവകസ്ഥാപനമായ സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യ്ക്കുള്ള അവാർഡ് ഐ ടി ഐ പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. സി. ബിജുവിൽ നിന്ന് ഏറ്റുവാങ്ങി.ഏറ്റവും നല്ല റെസിഡൻസ് അസോസിയേഷനുള്ള അവാർഡ് വിജയപുരം റെസിഡൻസ് അസോസിയേഷനു വേണ്ടി ശ്രീമതി. സിസി ജേക്കബ്, ശുചിയായി പ്രവർത്തിക്കുന്ന ഏറ്റവും നല്ല വ്യാപാര സ്ഥാപനതിനുള്ള അവാർഡ് മഴവഞ്ചേരിൽ സ്റ്റോർസ് പ്രൊപ്രൈറ്റർ അച്ഛൻകുഞ് മഴവഞ്ചേരിൽ, ശുചിയായി സൂക്ഷിക്കുന്ന ഏറ്റവും നല്ല വീടിനുള്ള ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് പ്രൊ. പ്രഭാകരൻ, ജ്യോതി നിലയം,രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് സുകുമാരൻ നിരവത്തു, മൂന്നാം സ്ഥാനം ബിജു ജോസഫ് പാലത്തിങ്കൾ എന്നിവർക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സി ബിജു നൽകി.

Advertisements

സമ്മേളനത്തിൽ ഐ ടി ഐ സെക്രട്ടറി ഓ എ എബ്രഹാം ഊറോ ട്ടുകാലയിൽ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കുകയും, ഐ. ടി. ഐ വിദ്യാർത്ഥികൾ, അധ്യാപകർ വ്യാപാരിവ്യവസായികൾ, റെസിഡൻസ് അസോസിയേഷൻ പ്രവർത്തകരും,പൊതുജനങ്ങളും പങ്കെടുത്തു.

Hot Topics

Related Articles