വാഴൂർ പള്ളിയിൽ കാൽകഴുകൽ ശുശ്രൂഷ ഒരുക്കങ്ങൾ പൂർത്തിയായി

പുളിക്കൽ കവല:
വാഴൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ പെസഹാ ദിനത്തിൽ നടത്തുന്ന കാൽകഴുകൽ ശുശ്രൂഷയുടെ ഒരുക്കങ്ങൾ പൂർത്തിയായി.
പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിൽ നടത്തുന്ന ശുശ്രൂഷയ്ക്ക് ഓർത്തഡോക്സ് സഭയിലെ 200 ൽ പരം വൈദികർ സഹകാർമികത്വം വഹിക്കും.

Advertisements

17ന് 2 30ന് ദൈവാലയത്തിൽ പരിശുദ്ധ കാതോലിക്കാബാവായുടെ പ്രധാന കാർമികത്വത്തിൽ പ്രാർത്ഥനയ്ക്ക് ശേഷം പരിശുദ്ധ കാതോലിക്കാബാവായേയും, വൈദികരേയും പ്രത്യേകമായി സജ്ജമാക്കിയപന്തലിൽ പ്രത്യേക ഇരിപ്പിടത്തിലേക്ക് ആനയിക്കും. തുടർന്ന് കാൽകഴുകൽ ശുശ്രൂഷ
വൈദിക സെമിനാരി വിദ്യാർത്ഥികളും അധ്യാപകരും ഗാനശുശ്രൂഷ നിർവഹിക്കും.
ശുശ്രൂഷയിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസി സമൂഹത്തിന് പന്തലിലും പള്ളിയുടെ ഇരുവശത്തുമുള്ള പ്രാർത്ഥനാ കൂടാരങ്ങളിലും ഇരിപ്പിടം ഒരുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള പ്രത്യേക സൗകര്യങ്ങൾ പള്ളിയോട് ചേർന്ന് ഒരുക്കിയിട്ടുണ്ട് എന്ന്
വികാരി ഫാദർ ബിറ്റു കെ മാണി, സഹ വികാരി ഫാദർ ജേക്കബ് ഫീലിപ്പോസ് എന്നിവർ അറിയിച്ചു. ശുശ്രൂഷയിൽ പങ്കെടുക്കുന്ന വിശ്വാസി സമൂഹത്തിന് ശുശ്രൂഷ പൂർണമായി കാണത്തക്ക രീതിയിൽ പന്തലിലെ ക്രമീകരണങ്ങൾ പള്ളിയോട് ചേർന്ന് ആരംഭിച്ചതായി ട്രസ്റ്റി എം എ അന്ത്രയോസ്, സെക്രട്ടറി രാജൻ ഐസക്ക് എന്നിവർ പറഞ്ഞു
പള്ളി ഭരണസമിതി അംഗങ്ങളും ആത്മീയ പ്രവർത്തകരും ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നതാണ്.

Hot Topics

Related Articles