ഖമ്മം : കുടുംബത്തിൻറെ എതിർപ്പ് അവഗണിച്ച് ഹിന്ദു യുവാവിനെ വിവാഹം കഴിച്ച യുവതിയെ ദുര അഭിമാന കൊലപാതകം നടത്തിയതായി പരാതി. നവവധു യാസ്മിൻ ബാനു (23) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ദുരഭിമാനക്കൊലയാണെന്ന് ഭർത്താവ് ആരോപിച്ചു.മൂന്നുമാസം മുൻപാണ് കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് സായി തേജയും യാസ്മിനും വിവാഹിതരായത്. യാസ്മിന്റെ കുടുംബം ഇവരുടെ ബന്ധത്തിന് എതിരായിരുന്നു. വിവാഹം കഴിഞ്ഞയുടൻ ദമ്ബതികള്‍ക്ക് പോലീസ് സംരക്ഷണം തേടിയിരുന്നു.
യുവതിയുടെ മാതാപിതാക്കള്‍ക്ക് പോലീസ് കൗണ്‍സലിംഗ് നല്കി. ഇരുവർക്കും പ്രായപൂർത്തിയായതാണെന്ന് സ്ഥിരീകരിച്ചശേഷം യാസ്മിനെ തേജയ്ക്കൊപ്പം പോകാൻ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിതാവിന് സുഖമില്ലെന്ന് പറഞ്ഞ് യുവതിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയെന്നും ഭാര്യയെ പിന്നീട് ഫോണില്‍ ബന്ധപ്പെടാൻ സാധിച്ചില്ലെന്നും സായി തേജ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാഹശേഷം ഭാര്യയുടെ മൂത്ത സഹോദരിയും സഹോദരനും നിരന്തരം അവളെ വിളിച്ചിരുന്നു. മരിക്കുന്നതിന് മുൻപും കുടുംബം അവളെ ബന്ധപ്പെട്ടു. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും വരണമെന്നും ആവശ്യപ്പെട്ടു. ഭാര്യ പോയി അരമണിക്കൂറിന് ശേഷം വിളിച്ചപ്പോള്‍ ബന്ധുവാണ് ഫോണെടുത്തത്, അവള് ആശുപത്രിയിലാണെന്ന് അറിയിക്കുകയായിരുന്നുവെന്ന് സായി തേജ പറയുന്നു. ദുരഭിമാനക്കൊലയാണിതെന്നും ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ യാസ്മിന്റെ കുടുംബ് ശ്രമിക്കുകയാണെന്നും സായി തേജ ആരോപിച്ചു.