1.3 ദശലക്ഷം വരുന്ന ഇന്ത്യൻ സൈന്യത്തിന് കഴിഞ്ഞില്ല , പിന്നെ ആണോ ? തീവ്രവാദ പ്രവർത്തനത്തെപ്പറ്റി പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ആസിം മുനീർ

ഇസ്ലാമാബാദ്: കാശ്‌മീർ പാകിസ്ഥാന്റെ പ്രധാന സിരകളിലൊന്നാണെന്ന് പാകിസ്ഥാൻ ആർമി ചീഫ് ജനറൽ ആസിം മുനീർ. പാകിസ്ഥാൻ ഇക്കാര്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 1947ലെ വിഭജനത്തിന് അടിസ്ഥാനമായ ദ്വിരാഷ്ട്ര സിദ്ധാന്തത്തെയും അദ്ദേഹം ന്യായീകരിച്ചു. പ്രവാസികളായ പാകിസ്ഥാനികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisements

‘രാജ്യത്തിന്റെ അംബാസഡർമാരാണ് നിങ്ങള്‍. വളരെ ഉയർന്ന ആശയത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമാണെന്ന് നിങ്ങളെന്ന് മറക്കരുത്. നിങ്ങളുടെ മക്കളോട് പാകിസ്ഥാന്റെ കഥ പറയണം. നമ്മള്‍ ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണെന്ന് പൂർവികർ കരുതി. നമ്മുടെ സംസ്‌കാരം, പാരമ്ബര്യം, ചിന്തകള്‍ തുടങ്ങിയവ വ്യത്യസ്തമാണ്. അതാണ് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ അടിസ്ഥാനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ത്യയും പാകിസ്ഥാനും രണ്ട് രാജ്യങ്ങളാണ്, ഒന്നല്ല. അതുകൊണ്ടാണ് ഈ രാജ്യം നിർമിക്കാൻ നമ്മുടെ പൂർവ്വികർ കഷ്ടപ്പെട്ടത്. അതെങ്ങനെ സംരക്ഷിക്കണമെന്ന് നമുക്കറിയാം. പാകിസ്ഥാന്റെ ഈ കഥ നിങ്ങള്‍ മറക്കരുത്. തീവ്രവാദ പ്രവർത്തനങ്ങള്‍ മൂലം പാകിസ്ഥാന് നിക്ഷേപങ്ങള്‍ ലഭിക്കില്ലെന്നാണ് പലരും കരുതുന്നത്. രാജ്യത്തിന്റെ വിധി മാറ്റിമറിക്കാൻ തീവ്രവാദികള്‍ക്ക് കഴിയുമെന്നാണോ നിങ്ങള്‍ കരുതുന്നത്?

1.3 ദശലക്ഷം വരുന്ന ഇന്ത്യൻ സൈന്യത്തിന്, അവർക്കുള്ള എല്ലാ സന്നാഹങ്ങളോടും കൂടി, നമ്മളെ ഭീഷണിപ്പെടുത്താൻ കഴിയുന്നില്ലെങ്കില്‍, ഈ തീവ്രവാദികള്‍ക്ക് പാകിസ്ഥാന്റെ സായുധ സേനയെ കീഴ്പ്പെടുത്താൻ കഴിയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഈ തീവ്രവാദികളെ നമ്മള്‍ പരാജയപ്പെടുത്തും. പാകിസ്ഥാൻ വീഴില്ല. കാശ്‌മീരിന്റെ കാര്യത്തില്‍ നമ്മുടെ നിലപാട് വ്യക്തമാണ്. അത് നമ്മുടെ ജുഗുലാർ സിരയാണ് (കഴുത്തിലെ പ്രധാന സിര). അതങ്ങനെ തന്നെയായിരിക്കും. കാശ്‌മീരി സഹോദരങ്ങളെ അവരുടെ പ്രതിസന്ധിയില്‍ നമ്മള്‍ ഉപേക്ഷിക്കില്ല’- സൈനിക മേധാവി വ്യക്തമാക്കി.

Hot Topics

Related Articles