കവിയൂർ പുഞ്ചയിൽ നെൽകൃഷി വിളവെടുപ്പ് നടന്നില്ലെങ്കിലും ഇൻഷ്വറൻസ് വിളവെടുപ്പ് കൃത്യമായി നടക്കുന്നതായി ആരോപണം

തിരുവല്ല :
കവിയൂർ പുഞ്ചയിലെ ഐരാർ പ്രദേശത്തെ നെൽകൃഷിയിൽ പോച്ച കയറിയ സ്ഥിതിയിൽ. നെല്ല് വിളവായി നില്കുന്ന പാടത്ത് പോച്ച മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ. ഈ വർഷം കവിയൂർ ഗ്രാമ പഞ്ചായത്തിന്റെ വികസന പദ്ധതിയുടെ ഭാഗമായി പ്ലാൻ ഫണ്ടിൽ നിന്നും 20,20,728 രൂപയും, 8,11,504 രൂപ സ്പിൽ ഓവർ ഉൾപ്പെടെ ആകെ (28,32,232) 28 ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുന്നറ്റി മുപ്പത്തിരണ്ടു രൂപ 2024-25 സാമ്പത്തിക വർഷം ഉല്പാദന മേഖലയിൽ ചെലവക്കിയാണ് നെൽകൃഷി നടത്തിയത്. തിരുവല്ല മുനിസിപ്പാലിറ്റിയിലെ കോൺഗ്രസ് കൗൺസിലറാണ് ഈ ഭാഗം കൃഷി ചെയ്യുന്നത്. ഈ വർഷം ഡിസംബർ 20 നു ശേഷമാണു നെൽകൃഷി ഇറക്കിയത്. സമയബന്ധിതമായി കൃഷിയിറക്കാൻ നടപടി സ്വീകരിക്കാതെ കാലതാമസം വന്നതിനു ശേഷം കൃഷി ഇറക്കാറാണ്‌ ഇവിടുത്തെ പതിവ്. അതിനാൽ വിളവെടുക്കാൻ കഴിയാതെ വരുന്നു. നെല്ലിനെക്കാൾ കൂടുതൽ പുല്ലു വിളഞ്ഞു നിൽക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഇവിടെ കാണുന്നത്. കാലവർഷം ചതിച്ചതിനാൽ ഇൻഷുറൻസ് തുക കിട്ടുവാൻ അവസരം ഉണ്ട്.
കവിയൂർ പുഞ്ചയിലെ കൃഷിയുടെ രീതികൾ ഇത്തരത്തിലാണ് വർഷങ്ങളായി തുടരുന്നത്. അധികൃതരുടെ അറിവോടെയാണോ ഇത് നടക്കുന്നത് എന്ന് സംശയിക്കേണ്ടിരിക്കുന്നതായും, നെൽകൃഷി വിളവെടുപ്പ് നടന്നില്ലെങ്കിലും ഇൻഷ്വറൻസ് വിളവെടുപ്പ് കൃത്യമായി നടക്കുന്നതായും നാട്ടുകാർ പറയുന്നു.

Advertisements

Hot Topics

Related Articles