വൈക്കം: വൈക്കം ജോസഫ് ഫൊറോന പള്ളിയിൽ ദു:ഖ വെള്ളിയാചരണത്തോടനുബന്ധിച്ചു നടന്ന തിരുകർമ്മങ്ങൾ ഭക്തിനിർഭരമായി. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം കർത്താവിൻ്റെ തിരുസ്വരൂപം വഹിച്ച് പള്ളിക്കു ചുറ്റും നഗരി കാണിക്കൽ, തുടർന്ന് കായലോരത്തുള്ള ചാവറ ഫാ.ഗ്രൗണ്ടിലേക്ക് കുരിശിൻ്റെ വഴിയിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. നല്ല ഇടയരോ സൗമ്യതയുള്ള ആടുകളായോ ജീവിക്കാൻ കഴിഞ്ഞില്ലെങ്കിലും കാട്ടുമൃഗമോ പിശാചോആയി മാറരുതെന്ന് ഫാ. ജയിംസ് തുരുത്തിക്കര ദു:ഖ വെള്ളിസന്ദേശമായി ഉദ്ബോധിപ്പിച്ചു. തിരുകർമ്മങ്ങൾക്ക് ഫൊറോനവികാരി റവ.ഡോ ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യകാർമ്മികത്വം വഹിച്ചു. സഹവികാരി ഫാ.ജിഫിൻ മാവേലി,
ഫാ. ജയിംസ് തുരുത്തിക്കര,
ഫാ. ജോമോൻ കൊച്ചുകണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികത്വം വഹിച്ചു.
കൈക്കാരൻമാരായ മാത്യുജോസഫ് കോടാലിച്ചിറ, മോനിച്ചൻ ജോർജ് പെരുഞ്ചേരിൽ, പാരീഷ് ഫാമിലി യൂണിയൻ കേന്ദ്രസമിതി വൈസ് ചെയർമാൻ മാത്യു ജോസഫ് കൂടല്ലി , ദേവാലയ ശുശ്രൂഷി ബേബി മുട്ടുമന, ചെമ്മദോർ ജോണി അന്നാശേരിൽ
എന്നിവർ നേതൃത്വം നൽകി.