വൈക്കം: വൈക്കം ഫൊറോനയിലെ വിവിധ ഇടവകകളുടെ നേതൃത്വത്തിൽ വൈക്കം വെൽഫെയർ സെൻ്ററിലേക്ക് നടത്തിയ ദുഃഖവെള്ളി പരിഹാര പ്രദക്ഷിണം ക്രൈസ്തവരുടെ വിശ്വാസതീഷ്ണതയുടെ പ്രഘോഷണമായി. വൈക്കം ഫൊറോന, വല്ലകം, നടേൽ, ഉദയനാപുരം, ടി വി പുരം, തോട്ടകം, ചെമ്മനത്തുകര, കൊട്ടാരപ്പള്ളി, ഓർശ്ലേം, ജോസ് പുരം, അമലാപുരി ഇടവകകളൽ നിന്നായി നൂറുകണക്കിനു വിശ്വാസികളാണ് പരിഹാര പ്രദക്ഷിണത്തിൽ പങ്കെടുത്തത്. വൈക്കം വെൽഫെയർ സെൻ്ററിൽ പരിഹാര പ്രദക്ഷിണം സംഗമിച്ചതിനെതുടർന്ന് ഫാ. അബ്രഹാം ഓലിയപ്പുറം പീഡാനുഭവ സന്ദേശം നൽകി. തുടർന്ന് കബറടക്ക ശുശ്രൂഷയുടെ ദൃശ്യാവിഷ്കാരം നടത്തി.
വൈക്കം ഫൊറോന വികാരി റവ.ഡോ. ബർക്കുമാൻസ് കൊടയ്ക്കൽ, നടേൽ പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ, ജനറൽ കൺവീനർ മാത്യു ജോസഫ് കോടാലിച്ചിറ തുടങ്ങിയവർ നേതൃത്വം നൽകി.തലയോലപ്പറമ്പ് സെൻ്റ് ജോർജ് പള്ളിയുടെ നേതൃത്വത്തിൽ തലയോലപറമ്പിൽ നടന്ന പരിഹാര പ്രദക്ഷിണവും വിശ്വാസികളുടെ പങ്കാളിത്തത്താൽ ശ്രദ്ധേയമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വികാരി റവ.ഡോ.ബെന്നി ജോൺ മാരാം പറമ്പിൽ, ഫാ.ഫ്രെഡ്ഡി കോട്ടൂർ, ട്രസ്റ്റിമാരായ കുര്യാക്കോസ് മഠത്തിക്കുന്നേൽ,ബേബി പുത്തൻപറമ്പ് തുടങ്ങിയവർ നേതൃത്വം നൽകി.