കോട്ടയത്ത് കോടതിയിൽ നാടകീയ രംഗങ്ങൾ : അമ്മയ്ക്ക് എതിരെ മൊഴി നൽകി ഒമ്പതാം ക്ലാസുകാരൻ

കോട്ടയം: ഭർത്താവിനെ കോടാലിക്കു വെട്ടിക്കൊന്ന യുവതിക്കെതിരെ മകൻ മൊഴിനൽകി. പുതുപ്പള്ളി മാത്യു കൊലക്കേസിലാണ് ഒമ്പതാം ക്ലാസുകാരൻ അമ്മക്കെതിരെ കോടതിയിൽ മൊഴിനൽകിയത്.പിതാവ് മാത്യുവിനെ അമ്മ റോസന്ന കൊലപ്പെടുത്തിയത് തന്റെ മുന്നിലിട്ടാണെന്ന് ബാലൻ കോടതിയില്‍ പറഞ്ഞു.

Advertisements

പുതുപ്പള്ളി പെരുങ്കാവ് പടനിലത്ത് മാത്യു ഏബ്രഹാം (കൊച്ച്‌-48) ആണു കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന (45) ആണു പ്രതി. 2021 ഡിസംബർ 14ന് ആയിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായിരുന്നു മാത്യു. ഭർത്താവിനെ കോടാലിക്ക് വെട്ടിക്കൊന്നശേഷം ആറുവയസ്സുകാരനായ ഏകമകനെയുംകൂട്ടി റോസന്ന നാടുവിടുകയായിരുന്നു. എന്നാല്‍ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം യുവതി പൊലീസിന്റെ പിടിയിലായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരംപുലർന്ന് ഏറെക്കഴിഞ്ഞും മാത്യുവിന്റെ വീട്ടുകാരെ പുറത്ത് കാണാതായപ്പോള്‍ സമീപത്തുള്ള ബന്ധുക്കളെത്തി നോക്കുമ്ബോഴാണ് വിവരമറിയുന്നത്. വീടിന്റെ വാതില്‍ തുറന്നനിലയിലായിരുന്നു. കട്ടിലുകള്‍ക്കിടയില്‍ നിലത്ത് രക്തത്തില്‍കുളിച്ച്‌ മരിച്ചുകിടക്കുകയായിരുന്നു മാത്യു. കഴുത്തിനും തലയ്ക്കും ആഴത്തില്‍ മുറിവേറ്റിരുന്നു.

കൃത്യം നടത്തിയശേഷം പുലർച്ചെതന്നെ യുവതി മകനുമായി വീട്ടില്‍നിന്ന് പോയി. അന്നു വൈകീട്ട് മണർകാട് പള്ളിയില്‍ ഇവരെ കണ്ടവർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. വീട്ടില്‍നിന്ന് രക്തംപുരണ്ട കോടാലിയും സമീപത്തെ പുരയിടത്തില്‍നിന്ന് മൊബൈല്‍ഫോണും കണ്ടെടുത്തു. തമിഴ്‌നാട് ബോഡിമെട്ട് സ്വദേശിനിയായ റോസന്നയെ കോട്ടയത്തെ അനാഥമന്ദിരത്തില്‍നിന്നാണ് മാത്യു വിവാഹം കഴിച്ചത്. മാനസികാസ്വാസ്ഥ്യത്തിന് റോസന്ന ചികിത്സ തേടിയിരുന്നതായും റിപ്പോർട്ടുണ്ട്.

അഡിഷനല്‍ ഡിസ്ട്രിക്‌ട് കോടതിയില്‍ (2) ആണു കേസ്. കേസ് 21നു കോടതി വീണ്ടും പരിഗണിക്കും. പ്രോസിക്യൂഷനുവേണ്ടി അഡിഷനല്‍ പബ്ലിക് പ്രോസിക്യൂട്ടർ സിറില്‍ തോമസ് പാറപ്പുറം ഹാജരായി. ശിശുസംരക്ഷണ സമിതിയുടെ മേല്‍നോട്ടത്തിലായിരുന്ന കുട്ടിയെ ബന്ധുക്കളാണ് ഇപ്പോള്‍ സംരക്ഷിക്കുന്നത്.

Hot Topics

Related Articles