അല്ലയോ കോട്ടയത്തുകാരെ, ഈസ്റ്ററിന് വേറെങ്ങും പോകേണ്ട.. നമ്മുടെ കോട്ടയം ലുലുമാളിൽ വമ്പൻ ആഘോഷ പരിപാടികൾ; വൻ ഓഫറുകളുമായി ലുലു ഹൈപ്പർമാർക്കറ്റ്; വെല്ലിംങ്ടൺ ഐലൻഡിന്റെ ബാന്റ്; ഫാഷൻ ഓഫറുകളുടെ വൻ ശേഖരവുമായി റാമ്പ് വോക്ക് ; ആഘോഷങ്ങൾക്ക് നിറം പകരാൻ സിനിമാ താരങ്ങളും

കോട്ടയം: അല്ലയോ കോട്ടയത്തുകാരെ ഈസ്റ്റർ ആഘോഷിക്കാൻ നിങ്ങൾ എങ്ങും പോകേണ്ട. കോട്ടയത്തിന് മൊത്തം ആഘോഷിക്കാനുള്ള എല്ലാ വിഭവങ്ങളും ഒരുക്കി ലുലുമാൾ നിങ്ങളെ വിളിക്കുകയാണ്. കോട്ടയം ലുലുമാളിൽ ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
ഈസ്റ്റർ ആഘോഷത്തിനായി രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഓഫറുകളാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ഒരുക്കിയിരിക്കുന്നത്. ഹൈപ്പർമാർക്കറ്റിലെ ലുലുമീറ്റ്മാർക്കറ്റിൽ ഫ്രഷ് മീറ്റാണ് തയ്യാറായിരിക്കുന്നത്. ഓസ്‌ട്രേലിയൻ ലാംസിന്റെ മീറ്റ് ഇവിടെ വൻ ഓഫർ നിരക്കിൽ ലഭിക്കും. ബീഫിന്റെ വിവിധ വൈറൈറ്റി വിഭവങ്ങളും ഓഫർ നിരക്കിൽ ഫ്രഷ് ആയി തന്നെ ഇവിടെ നിന്നും വാങ്ങാം. ഇത് കൂടാതെയാണ് വിവിധ പ്രോഡക്ടുകൾക്ക് വിവിധ ഓഫർ നിരക്കുകൾ ലഭ്യമാക്കുന്നത്.

Advertisements


ലുലുവിൽ ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി നിരവധി കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. വെല്ലിംങ്ടൺ ഐലൻഡ് ടീമിന്റെ ബാൻഡാണ് ഏപ്രിൽ 20 ഈസ്റ്റർ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകത. ഇത് കൂടാതെ ലുലു ഫാഷൻ വീക്കിന്റെ ലോഞ്ചിംങിന്റെ ഭാഗമായി റാമ്പ് വോക്കും നടക്കും. വിവിധ മോഡലുകൾ ബ്രാൻഡഡ് വസ്ത്രങ്ങളുമായി വേദിയിൽ അണിനിരക്കും. ഈസ്റ്റർ ദിനം ആഘോഷമാക്കാൻ സിനിമാ താരങ്ങളും ലുലുവിലെത്തും.

Hot Topics

Related Articles