പരിപ്പ്: പരിപ്പ് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് 25 ന് തുടക്കമാകും. 25 വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി , ക്ഷേത്രം തന്ത്രി പ്രശാന്ത് വയലാർ എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ കൊടിയേറ്റ് നടക്കും. കൊടിയേറ്റിനു മുന്നോടിയായി ക്ഷേത്രത്തിൽ രാവിലെ ഏഴിന് ഏകാദശ മഹാരുദ്രാഭിഷേകം നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് ചെണ്ടമേളം. വൈകിട്ട് മൂന്നിന് കലാപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളിമന നാരായണൻ നമ്പൂതിരി നിർവഹിക്കും. മാതംഗി സത്യമൂർത്തിയും സംഘവും അവതരിപ്പിക്കുന്ന ശിവാനന്ദലഹരി നൃത്താവിഷ്‌കാരം അരങ്ങിലെത്തും.
രണ്ടാം ഉത്സവദിവസം വൈകിട്ട് ആരയ്ക്ക് കൈകൊട്ടിക്കളി. ഏഴിന് നൃത്തനൃത്ത്യങ്ങൾ. വൈകിട്ട് എട്ടരയ്ക്ക് ആനന്ദനടനം അരങ്ങേറും. ഏപ്രിൽ 27 ന് രാവിലെ എട്ടിന് ശ്രീബലിയും, വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലിയും അരങ്ങേറും. ഏപ്രിൽ 28 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉത്സവബലി ദർശനം. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലി. ഏപ്രിൽ 28 ന് വൈകിട്ട് 6.45 ന് ശൂർപ്പണഖാങ്കം കൂടിയാട്ടം നടക്കും. ഏപ്രിൽ 29 ന് രാവിലെ 11 ന് ഉത്സവബലി. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലിദർശനം. വൈകിട്ട് അഞ്ചരയ്ക്ക് കാഴ്ച ശ്രീബലി. രാത്രി എട്ടിന് വിളക്കിന് എഴുന്നെള്ളിപ്പ്. വൈകിട്ട് ഒൻപതിന് കഥകളി. അംബരീഷ ചരിതം. അരങ്ങേറ്റം നടക്കും. ഏപ്രിൽ 30 ന് ചരിത്രപ്രസിദ്ധമായ അഞ്ചാം പുറപ്പാട് നടക്കും. രാവിലെ എട്ടിന് ശ്രീബലി. ഉച്ചയ്ക്ക് 11 ന് ഉത്സവബലി. ഉച്ചയ്ക്ക് ഒരു മണിയ്ക്ക ഉത്സവബലി ദർശനം നടക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈകിട്ട് ആറിന് താലപ്പൊലി. പുലർച്ചെ ഒന്നിന് പുറപ്പാട് എഴുന്നെള്ളിപ്പ്. രാത്രി 11 ന് തിരുവരങ്ങിൽ ഓട്ടൻതുള്ളൽ കല്യാണസൗഗന്ധികം. പള്ളിവേട്ട ദിവസമായ മെയ് ഒന്നിന് ഉച്ചയ്ക്ക് 11 ന് ക്ഷേത്രത്തിൽ ഉത്സവബലി. ഉച്ചയ്ക്ക് ഒന്നിന് ഉത്സവബലി ദർശനം. രാത്രി 12 ന് പള്ളിവേട്ട എഴുന്നെള്ളിപ്പ്. മെയ് രണ്ടിന് ഉച്ചയ്ക്ക് 12.30 ന് ആറാട്ടുസദ്യ. വൈകിട്ട് അഞ്ചരയ്ക്ക് ആറാട്ടു ബലി. വൈകിട്ട് ആറിന് ആറാട്ട് എഴുന്നെള്ളിപ്പ്. പുലർച്ചെ ഒരുമണിയ്ക്ക് ആറാട്ട് എതിരേൽപ്പ്. രാത്രി നടക്കുന്ന വലിയകാണിക്കയും, കൊടിയിറക്കോടെയും ഉത്സവം സമാപിക്കും.