തിരുവാർപ്പ് : തിരുവാർപ്പ് യു പി സ്കൂളിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് യു ഡി എഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും അനുവദിച്ച ഒരുകോടി രൂപയ്ക്കാണ് സ്കൂളിന്റെ പുതിയ ബ്ലോക്കിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചത് . ഒന്നര വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച നിർമ്മാണം ഇതുവരെ പൂർത്തീകരിച്ചിട്ടില്ല . പൈലിങ് പ്രവർത്തി കഴിഞ്ഞിട്ട് 9 മാസം കഴിഞ്ഞു . എന്നാൽ അതിന് ശേഷം നിർമ്മാണം നിലച്ചുകിടക്കുകയാണ് . നിരവധി വിദ്യാർത്ഥികളാണ് ഈ ഗവൺമെന്റ് സ്കൂളിൽ പഠിക്കുന്നത്. പുതിയ അധ്യയന വർഷം ആരംഭിക്കാൻ ഇനി ഒരു മാസം മാത്രമേ ഉള്ളൂ . സ്കൂളിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം . തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് ഈ സ്കൂൾ . സ്കൂളിന്റെ നിർമ്മാണം ഉടൻ ആരംഭിച്ചില്ല എങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫ് തിരുവാർപ്പ് മണ്ഡലം കമ്മിറ്റി അറിയിച്ചു . ഇത് സംബന്ധിച്ച് അധികാരികൾക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.യുഡിഎഫ് മണ്ഡലം ചെയർമാൻ ഗ്രേഷ്യസ് പോൾ അധ്യക്ഷനായിരുന്നു ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി ഗോകുമാർ , റൂബി ചാക്കോ, ബിനു ചെങ്ങളം , അജി കൊറ്റമ്പടം , മുരളി കൃഷ്ണൻ ,
വി എ വർക്കി ,സുമേഷ് കാഞ്ഞിരം ,അജാസ് തച്ചാട്ട് , ഷമീർ വളയംകണ്ടം ,സക്കീർ ചങ്ങമ്പള്ളി , രാജൻ തലത്തോട്ടിൽ ,ബോബി മണലേൽ , ബാബു ചെറിയാൻ , ലിജോ പാറെക്കുന്നുംപുറം ,
എം എ വേലു , അഷ്റഫ് ചാരത്തറ , ജോബി ഐക്കരച്ചിറ , ജോഷി വെട്ടിക്കാട് , ഷുക്കൂർ വട്ടപ്പള്ളി, മഹേഷ് നല്ലുവാക്കൽ , മഹേഷ് കട്ടത്തറ , ബിജു വാഴത്തറ , അനൂപ് അറക്കൽ,എന്നിവർ പ്രസംഗിച്ചു
തിരുവാർപ്പ് ഗവ : യു പി സ്കൂളിന്റെ മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കണം :യു ഡി എഫ്

Advertisements