അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന ആടുകൾക്ക് പരിശോധന കർശനമാക്കണം ; കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ്

കോട്ടയം : അന്യ സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുവരുന്ന ആടുകളെ മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തിയ ശേഷം മാത്രമേ ഇവടെ ഇറക്കാൻ അനുവദിക്കാവു എന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആവശൃപ്പെട്ടു. കഴിഞ്ഞ ദിവസം കോട്ടയത്തെ ഒരു പ്രധാന വിപണിയിലേക്ക് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ ഒരു ലോഡ് ആടുകളിൽ മുപ്പത് എണ്ണത്തിന് മുകളിൽ ചത്ത ആടുകളായിരുന്നു.

Advertisements

ഇറച്ചി ആവശൃത്തിനാണ് ആടുകളെ ഇവിടെ എത്തിക്കുന്നത് ഒരു ലോഡിൽ ഇരുനൂറ്റി അൻപതിനു മുകളിൽ ആടുകൾ ഉണ്ടാകും. ഇന്ന് വിപണിയിൽ വിൽക്കുന്നതിൽ ഭൂരിഭാഗവും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ആടുകളാണ്. കല്യാണ സീസൺ ആരഭിച്ചതിനാൽ വിപണിയിൽ ആവശൃക്കാരും കൂടുതലാണ്. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ആടുകളെ കൊണ്ടുവരുന്നത്. മഴക്കാലം ആരഭിച്ചാൽ ഇത്തരത്തിൽ എത്തുന്ന ആടുകൾ കൂടുതൽ ചാകാൻ സാധ്യത ഉണ്ട്. പരിശോധന നടത്തിയല്ല എങ്കിൽ ചത്ത ആടുകൾ തീൻമേശയിൽ എത്തുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles