കോട്ടയം : ഭാര്യ മരിച്ച് ആറ് മണിക്കൂറിന് ശേഷം ഭർത്താവും മരിച്ചു. വരിക്കയിൽ ലൂസി എബ്രഹാമും ഭർത്താവ് സെബാസ്റ്റിയനു(അപ്രേച്ചൻ) മാണ് മണിക്കുറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. ലൂസി ശനിയാഴ്ച വൈകീട്ട് നാല് മണിയോടെ ആണ് മരിച്ചത്. ഭർത്താവ് എബ്രഹാം സെബാസ്റ്റിയൻ(അപ്രേച്ചൻ74) ശനിയാഴ്ച രാത്രി 10നും മരിച്ചു. പൊന്തൻപുഴ തകിടിയേൽ കുടുംബാംഗമാണ് എബ്രഹാം. ഇരുവരും രോഗബാധിതരായി ചികിത്സയിലായിരുന്നു. മക്കൾ: മെറിൻ ജോബിൻ, അമല റാണി. മരുമക്കൾ: ജോബിൻ തോമസ്(പാറശ്ശേരിയിൽ, മാങ്കുളം), അനീഷ് അലക്‌സാണ്ടർ(കുളങ്ങരമുറിയിൽ, പൈക).
സംസ്‌കാരം ഇന്ന് ഏപ്രിൽ 21 തിങ്കളാഴ്ച 2.30ന് ചെങ്ങളം സെയ്ന്റ് ആന്റണീസ് തീർഥാടന പള്ളി സെമിത്തേരിയിൽ.
Advertisements